പാരിസ്: ചെക് താരം മാർകെറ്റ വോൻഡ്രോസോവയെ തകർത്ത് ആഷ്ലി ബാർതിയെന്ന 23കാരി ഫ്രഞ്ച് ഒ ാപണിൽ മുത്തമിടുമ്പോൾ ഇതിഹാസ താരം മാർഗരറ്റ് കോർട്ടിന് 46 വർഷത്തിനപ്പുറം ആസ്ട്രേല ിയയിൽ ഒരു പിന്മുറക്കാരി ജനിക്കുകയായിരുന്നു. 1973നുശേഷം ആദ്യമായാണ് ഒരു ആസ്ട്രേലിയക് കാരി ഫ്രഞ്ച് ഒാപണുയർത്തുന്നത്. ബാർതിയുടെ ആദ്യ ഗ്രാൻഡ്സ്ലാം കിരീട കഥകൾക്കു പിന്നിലെ സംഭവബഹുലമായ ജീവിതകഥയാണ് ഇത്തവണത്തെ ഫ്രഞ്ച് ഒാപൺ ഹൈലൈറ്റ്സ്. നെറ്റ്ബാളിൽനിന്ന് ടെന്നിസിലേക്ക്, പിന്നീട് ക്രിക്കറ്റ്, വീണ്ടും ടെന്നിസിലേക്ക് അങ്ങനെ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിച്ചവളാണ് ബാർതി.
ക്വീൻസ്ലാൻഡിലെ ഗോത്രവർഗ കുടുംബത്തിൽ ജനിച്ച ബാർതി നാലു വയസ്സുമുതൽ റാക്കറ്റേന്താൻ തുടങ്ങിയതാണ്. ടെന്നിസിനപ്പുറം തെൻറ മൂത്ത രണ്ട് സഹോദരിമാർക്കൊപ്പം നെറ്റ്ബാളും കളിക്കുമായിരുന്നു. നെറ്റ്ബാൾ വനിതകളുടെ മാത്രം കളിയായതുകൊണ്ട് പുരുഷന്മാരോടും ഏറ്റുമുട്ടാം എന്ന ആഗ്രഹത്തിലാണ് ടെന്നിസിൽ ഉറച്ചുനിൽക്കുന്നത്. ഐ.ടി.എഫ് ജൂനിയർ സർക്യൂട്ടിൽ കളിച്ചുതുടങ്ങിയ ബാർതി 2011ലാണ് ആസ്ട്രേലിയൻ ഒാപണിെൻറ ജൂനിയർ ഗ്രാൻഡ്സ്ലാമിൽ കളിക്കുന്നത്. ആദ്യ റൗണ്ടിൽതന്നെ പുറത്തായെങ്കിലും അതേവർഷം വിംബിൾഡൺ ജൂനിയർ കിരീടം ചൂടി ബാർതി വരവറിയിച്ചു.
2013ൽ ആസ്ട്രേലിയ ഒാപണിലും വിംബിൾഡണിലും ഡബിൾസ് റണ്ണറപ്പായിരുന്നു. അടുത്തവർഷം എല്ലാവരെയും ഞെട്ടിച്ച് ടെന്നിസിന് വിശ്രമം നൽകി ക്രിക്കറ്റിെൻറ പിറകെ പോയി. തെൻറ ബാക്ക്ഹാൻഡ് ഷോട്ട് ക്രിക്കറ്റിലേക്ക് പരിവർത്തനം ചെയ്ത് ബിഗ്ബാഷ് വിമൻസ് ലീഗിൽ തിളങ്ങി. 2016ൽ വീണ്ടും തീരുമാനം മാറ്റി ടെന്നിസ് റാക്കേറ്റേന്തി. ആ തിരിച്ചുവരവ് വെറുതെയായില്ല. ഡബിൾസിൽ 2017ൽ ഫ്രഞ്ച് ഒാപൺ റണ്ണറപ്പും 2018ൽ യു.എസ് ഒാപൺ കിരീടവും ചൂടി. 2019ൽ ആസ്ട്രേലിയൻ ഒാപൺ സിംഗ്ൾസിൽ ക്വാർട്ടറിൽ വീണ ബാർതി, ഫ്രഞ്ച് ഒാപണിലൂടെ ആദ്യ സിംഗ്ൾസ് ഗ്രാൻഡ്സ്ലാം കീരിടം ചൂടുകയായിരുന്നു. നിലവിൽ ലോക എട്ടാം റാങ്കുകാരിയാണ് ബാർതി.
ഫ്രഞ്ച് ഒാപണിൽ കിരിടം നേടുന്ന രണ്ടാമത്തെ ആസ്ട്രേലിയൻ ഗോത്രവർഗക്കാരിയാണ് ബാർതി. 1971ൽ കപ്പടിച്ച ഇനോണി ഗുലാഗോങ് കൗളിയാണ് ആദ്യ താരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.