മറെയോ ദ്യോകോവിച്ചോ; ആസ്ട്രേലിയന്‍ ഓപണിന് തുടക്കം

മെല്‍ബണ്‍: ഗ്രാന്‍ഡ്സ്ളാം ടെന്നിസിന്‍െറ പുതു സീസണിന് തിങ്കളാഴ്ച ആസ്ട്രേലിയന്‍ മണ്ണില്‍ അരങ്ങേറ്റം. ഏഴു വര്‍ഷത്തിനിടെ അഞ്ചുതവണ ഫൈനലിലത്തെിയിട്ടും ആസ്ട്രേലിയന്‍ ഓപണ്‍ കിരീടമണിയാന്‍ ഭാഗ്യം ലഭിക്കാത്ത ലോക ഒന്നാം നമ്പര്‍ ബ്രിട്ടന്‍െറ ആന്‍ഡി മറെയോ അതോ, ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന നൊവാക് ദ്യോകോവിച്ചോ.

മെല്‍ബണ്‍ പാര്‍ക് ഉണരുമ്പോള്‍ ഇവര്‍ രണ്ട് പേരിലേക്കാണ് ആരാധകരുടെ കണ്ണുകള്‍. മിലോസ് റോണിക്, സ്റ്റാന്‍ വാവ്റിങ്ക, കെയ് നിഷികോറി എന്നിവര്‍ക്കു പുറമെ പുതു ചരിത്രംകുറിക്കാന്‍ പഴയ പടക്കുതിരകളായ റാഫേല്‍ നദാലും റോജര്‍ ഫെഡററും. പരിക്കില്‍നിന്ന് മോചിതരായാണ് ഇരുവരും കോര്‍ട്ടിലിറങ്ങുന്നത്. വനിതാവിഭാഗത്തില്‍ ഒന്നാം സീഡായ ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബറാണ് നിലവിലെ ജേതാവ്. സീസണ്‍ അരങ്ങേറ്റത്തിലും കിരീടത്തിലെ ഹോട്ഫേവറിറ്റ് കെര്‍ബര്‍ തന്നെ. വിവാഹശേഷം കോര്‍ട്ടില്‍ മടങ്ങിയത്തെുന്ന സെറീന വില്യംസ് കരിയറിലെ 23ാം ഗ്രാന്‍ഡ്സ്ളാമണിഞ്ഞ് മെല്‍ബണില്‍ നിന്നും മടങ്ങുമോ?

പോരാട്ടങ്ങള്‍ ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ തന്നെ തുടങ്ങിക്കഴിഞ്ഞു. ആദ്യ റൗണ്ടില്‍ യുക്രെയ്ന്‍െറ ഇല്ലി മാര്‍ഷെങ്കോയാണ് മറെയുടെ എതിരാളി. സ്പെയിനിന്‍െറ പരിചയ സമ്പന്നനായ ഫെര്‍ണാണ്ടോ വെര്‍ഡാസ്കോയാണ് 12 തവണ ഗ്രാന്‍ഡ്സ്ളാമണിഞ്ഞ ദ്യോകോവിച്ചിന്‍െറ ആദ്യ എതിരാളി.  
പുരുഷ ഡബ്ള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ, ഉറുഗ്വായ്യുടെ പാബ്ളോ ക്യൂവസിനൊപ്പവും ലിയാണ്ടര്‍ പേസ്-ബ്രസീലിന്‍െറ ആന്ദെ സാക്കൊപ്പവും മത്സരിക്കും. പുരവ് രാജ-ദിവിജ് ശരണ്‍ സഖ്യം സമ്പൂര്‍ണ ഇന്ത്യന്‍ ജോടിയായി കളത്തിലുണ്ട്. വനിത ഡബ്്ള്‍സില്‍ സാനിയ മിര്‍സ, ചെക്ക്റിപ്പബ്ളിക്കിന്‍െറ ബര്‍ബോറ സ്ട്രികോവക്കൊപ്പവും മത്സരിക്കും.

Tags:    
News Summary - Andy-Murray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.