മെല്‍ബണ്‍: ടെന്നിസ് ആരാധകര്‍ക്ക് മധുരവും കയ്പും പകര്‍ന്ന് ആസ്ട്രേലിയന്‍ ഓപണില്‍ ഞായറാഴ്ചയിലെ പോരാട്ടം. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറും കിരീടഫേവറിറ്റുമായ ബ്രിട്ടന്‍െറ ആന്‍ഡി മറെ പ്രീക്വാര്‍ട്ടറില്‍ പുറത്തായപ്പോള്‍, 18ാം ഗ്രാന്‍ഡ്്സ്ളാം ലക്ഷ്യമിടുന്ന റോജര്‍ ഫെഡറര്‍ തകര്‍പ്പന്‍ ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍. വനിത സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനും ഒന്നാം നമ്പറുമായ ആഞ്ജലിക് കെര്‍ബറും പുറത്തായി.
ആസ്ട്രേലിയന്‍ ഓപണില്‍ ഇതുവരെ കിരീടമണിഞ്ഞിട്ടില്ളെന്ന പേരുദോഷം തീര്‍ക്കാനത്തെിയ മറെയെ നിഷ്പ്രഭമാക്കിയാണ് 50ാം റാങ്കുകാരനായ ജര്‍മനിയുടെ മിഷ സ്വരേവ് ക്വാര്‍ട്ടറില്‍ കടന്നത്. സ്കോര്‍ 7-5, 5-7, 6-2, 6-4. ടൂര്‍ണമെന്‍റിന്‍െറ തുടക്കത്തില്‍തന്നെ പരിക്ക് സൂചനകള്‍ കാണിച്ച മറെക്ക് പ്രീ-ക്വാര്‍ട്ടറില്‍ തിരിച്ചുവരവിനുപോലും കഴിഞ്ഞില്ല. സ്പീഡ് സര്‍വിനുശേഷം കോര്‍ട്ടിലേക്ക് ഇറങ്ങിനിന്ന് ലോബ് ഷോട്ടുമായാണ് സ്വരേവ് പോയന്‍റ് വാരിക്കൂട്ടിയത്. 2004 ഫ്രഞ്ച് ഓപണിനുശേഷം മുന്‍നിരക്കാരില്ലാത്ത ആദ്യ ഗ്രാന്‍ഡ്സ്ളാം ക്വാര്‍ട്ടറായി മെല്‍ബണില്‍.
ജപ്പാന്‍െറ അഞ്ചാം സീഡ് കെയ് നിഷികോറിയെ അഞ്ച് സെറ്റ് പോരാട്ടത്തില്‍ തോല്‍പിച്ചാണ് ഫെഡററുടെ ക്വാര്‍ട്ടര്‍ പ്രവേശനം. സ്കോര്‍ 6-7, 6-4, 6-1, 4-6, 6-3. മിഷ സ്വരേവാണ് ക്വാര്‍ട്ടറില്‍ ഫെഡററുടെ എതിരാളി. സ്റ്റാന്‍ വാവ്റിങ്ക, ജോ വില്‍ഫ്രഡ് സോംങ്ക എന്നിവരും ക്വാര്‍ട്ടറില്‍ കടന്നു. വനിത സിംഗിള്‍സില്‍ കെര്‍ബറെ അമേരിക്കയുടെ സീഡില്ല താരം കോകോ വന്‍ഡേവെഗാണ് അട്ടിമറിച്ചത്. സ്കോര്‍ 6-2, 6-3. അതേസമയം, വീനസ് വില്യംസ്, ഗബ്രിന്‍ മുഗുരുസ, അനസ്തസ്യ പവ്ല്യൂചെങ്കോവ എന്നിവര്‍ ക്വാര്‍ട്ടറില്‍ കടന്നു. വനിത ഡബിള്‍സില്‍ സാനിയ മിര്‍സ-ബര്‍ബോറ സ്ട്രികോവ സഖ്യം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. മിക്സഡ് ഡബിള്‍സില്‍ ലിയാണ്ടര്‍പേസ്-മാര്‍ട്ടിന ഹിംഗിസ് സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.