ടെന്നീസ് താരം ആൻറി റോഡിക്ക് തൻെറ ട്രോഫികളെല്ലാം നശിപ്പിച്ചു 

ടെക്സസ്: അമേരിക്കൻ ടെന്നീസ് താരം ആൻറി റോഡിക്ക് തനിക്ക് കരിയറിൽ ലഭിച്ച ട്രോഫികളെല്ലാം വലിച്ചെറിഞ്ഞതായി ഭാര്യ ബ്രൂക്ലിൻ ഡെക്കർ. ടെക്സസിലെ ആസ്ടിനിലുള്ള തങ്ങളുടെ വീട് വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടാണ് ലോകോത്തര ട്രോഫികളെല്ലാം താരം ചവറ്റുകുട്ടയിൽ എറിഞ്ഞതെന്ന് ബ്രൂക്ലിൻ ഡെക്കർ വ്യക്തമാക്കി. 

അദ്ദേഹത്തിന്റെ യു.എസ് ഓപ്പൺ ട്രോഫി മാത്രമാണ് ഇപ്പോൾ വീട്ടിലുള്ളത്. ബാക്കിയെല്ലാ ട്രോഫികളും നശിപ്പിച്ചു.ബുധനാഴ്ച പ്രസിദ്ധീകരിച്ച പീപ്പിൾ മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഡക്കറുടെ വെളിപ്പെടുത്തൽ. താൻ നഗരത്തിന് പുറത്തു പോയ ഒരു ദിവസമാണ് അദ്ദേഹം ട്രോഫികളെല്ലാം നശിപ്പിച്ചതെന്ന് ഭാര്യ പറഞ്ഞു. 

2003ൽ തൻെറ 21ാം വയസ്സിലാണ് താരം യു.എസ് ഒാപൺ കിരീടം സ്വന്തമാക്കുന്നത്. യു.എസ് ഒാപൺ കിരീടം അവസാനമായി നേടിയ അമേരിക്കക്കാരനും റോഡിക്കാണ്. 12 വർഷം നീണ്ട കരിയർ അവസാനിപ്പിച്ച് 2012ലെ യു.എസ്  ഒാപണോടെയാണ് താരം വിരമിക്കുന്നത്. 

Tags:    
News Summary - 32-title-winning Tennis champ throws away his trophies sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.