യു.എസ് ഓപണ്‍ വനിതാ സിംഗ്ള്‍സ് കിരീടം ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിന്

ന്യൂയോര്‍ക്: വനിതാ ടെന്നിസില്‍ പുതുയുഗപ്പിറവിയുടെ സൂചന നല്‍കി ആഞ്ചലിക് കെര്‍ബറിന് യു.എസ് ഓപണ്‍ കിരീടം. മൂന്ന് സെറ്റ് നീണ്ട ഫൈനല്‍ പോരില്‍ ചെക്കിന്‍െറ പത്താം നമ്പര്‍ താരം കരോലിന പ്ളിസ്കോവയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് ജര്‍മന്‍ താരമായ കെര്‍ബര്‍ കരിയറിലെ രണ്ടാം ഗ്രാന്‍ഡ്സ്ളാം ഉയര്‍ത്തിയത്. സ്കോര്‍: 6-3, 4-6, 6-4. കഴിഞ്ഞദിവസം സെറീന വില്യംസിനെ മറികടന്ന് ലോകറാങ്കിങിന്‍െറ തലപ്പത്തത്തെിയ കെര്‍ബര്‍, ഒന്നാം നമ്പറിന് യോജിച്ച പ്രകടനവുമായാണ് കപ്പടിച്ചത്. 20 വര്‍ഷത്തിന് ശേഷമാണ് ഒരു ജര്‍മന്‍ താരം യു.എസ് ഓപണ്‍ കിരീടമണിയുന്നത്.

രണ്ടാം സെറ്റിലൊഴികെ കെര്‍ബറിന്‍െറ ആധിപത്യമായിരുന്നു മത്സരത്തില്‍. പ്ളിസ്കോവയെ ഞെട്ടിച്ച് സര്‍വിസ് ബ്രേക് ചെയ്ത് കെര്‍ബര്‍ സ്കോര്‍ബോര്‍ഡ് തുറന്നു. ചെക് താരത്തിന്‍െറ ഡബ്ള്‍ ഫോള്‍ട്ട് കൂടി എത്തിയതോടെ ആദ്യ ഗെയിം കെര്‍ബര്‍ പിടിച്ചു. രണ്ടാം ഗെയിമില്‍ പ്ളിസ്കോവ തിരിച്ചടിക്കുമെന്ന് തോന്നിയെങ്കിലും അവസാനനിമിഷ പോരാട്ടത്തില്‍ കെര്‍ബര്‍ ലീഡുയര്‍ത്തി. ആദ്യ ഗെയിമിലെ പാകപ്പിഴകള്‍ നികത്തിയെടുത്തതോടെ മൂന്നാം ഗെയിമില്‍ പ്ളിസ്കോവ ആദ്യ പോയന്‍റ് നേടി. ആദ്യ സെറ്റ് 4-3 എന്ന നിലയില്‍ എത്തിയശേഷമാണ് 6-3 എന്ന സ്കോറിന് കെര്‍ബര്‍ വിജയിച്ചത്.

പ്ളിസ്കോവയുടെ തിരിച്ചുവരവ് കണ്ട രണ്ടാം സെറ്റിന്‍െറ തുടക്കംതന്നെ ചെക് താരത്തിന് അനുകൂലമായിരുന്നു. എന്നാല്‍, മൂന്നാം ഗെയിം എത്തിയപ്പോള്‍ കെര്‍ബര്‍ 3-2ന് ലീഡ് ചെയ്തു. ഇവിടെനിന്ന് വിട്ടുവീഴ്ചയില്ലാതെ മുന്നേറിയ പ്ളിസ്കോവ 6-4ന് സെറ്റ് സ്വന്തമാക്കി. ടൂര്‍ണമെന്‍റില്‍ ആദ്യമായാണ് കെര്‍ബറിന് ഒരു സെറ്റ് നഷ്ടമാകുന്നത്.
അവസാന സെറ്റില്‍ 1-3 എന്ന നിലയില്‍നിന്ന് പൊരുതിക്കയറിയാണ് കെര്‍ബര്‍ വിജയംകുറിച്ചത്. ആദ്യ ഗെയിം സ്വന്തമാക്കിയതിന് പിന്നാലെ തുടര്‍ച്ചയായ മൂന്ന് ഗെയിമിലും കെര്‍ബര്‍ തോല്‍വിയറിഞ്ഞു. ആത്മവിശ്വാസം വിടാതെ പിന്നില്‍നിന്ന് പൊരുതിക്കയറിയ കെര്‍ബര്‍ സര്‍വിസ് ബ്രേക് ചെയ്ത് 3-3ന് ഒപ്പംപിടിച്ചു. തൊട്ടടുത്ത ഗെയിമില്‍ പ്ളിസ്കോവ വീണ്ടും മുന്നിലത്തെി. തുടര്‍ച്ചയായി അവസാന മൂന്ന് ഗെയിമും സ്വന്തമാക്കിയ കെര്‍ബര്‍ 6-4ന് മത്സരം വരുതിയിലാക്കി. സെമിയില്‍ സെറീനയെ കീഴടക്കിയ പ്ളിസ്കോവയുടെ ആദ്യ ഗ്രാന്‍ഡ്സ്ളാം ഫൈനലായിരുന്നു ഇത്. പ്ളിസ്കോവ അഞ്ച് എയ്സ് ഉതിര്‍ത്തപ്പോള്‍ കെര്‍ബറിന്‍െറ റാക്കറ്റില്‍നിന്ന് എത്തിയത് ഒരെണ്ണം മാത്രം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.