ഫ്രഞ്ച് ഓപണ്‍: പെട്ര ക്വിറ്റോവ രണ്ടാം റൗണ്ടില്‍

പാരിസ്: മഴമൂലം വൈകിത്തുടങ്ങിയ ഫ്രഞ്ച് ഓപണ്‍ ടെന്നിസിന്‍െറ ആദ്യ ദിനത്തില്‍ വനിതാവിഭാഗം സിംഗ്ള്‍സില്‍ മുന്‍ വിംബ്ള്‍ഡണ്‍ ജേതാവ് പെട്ര ക്വിറ്റോവ രണ്ടാം റൗണ്ടില്‍. പത്താം സീഡായ റഷ്യന്‍ താരം മോണ്ടിനെഗ്രോയുടെ സീഡില്ലാത്ത താരം ഡങ്ക കൊവിനിക്കിനോട് മൂന്നുസെറ്റ് നീണ്ട മത്സരം ജയിച്ചാണ് രണ്ടാം റൗണ്ടില്‍ കടന്നത്. സ്കോര്‍ 6-2, 4-6, 7-5. ആദ്യ സെറ്റില്‍ അനായാസം കളി ജയിച്ചെങ്കിലും രണ്ടാം സെറ്റില്‍ വീണത് തിരിച്ചടിയായി. നിര്‍ണായക മൂന്നാം സെറ്റില്‍ ടൈബ്രേക്കറിലായിരുന്നു കളി സ്വന്തമാക്കിയത്.

പലതവണ മഴ വെല്ലുവിളിയുയര്‍ത്തിയ മത്സരത്തില്‍ റഷ്യയുടെ അനസ്തസ്യ പവ്ല്യൂചെങ്കോവ, സ്വിറ്റ്സര്‍ലന്‍ഡിന്‍െറ വിക്ടോറിയ ഗുലോബിച്, ചൈനീസ് തായ്പേയിയുടെ സുവി സി എന്നിവരും രണ്ടാം റൗണ്ടില്‍ കടന്നു. പുരുഷ സിംഗ്ള്‍സില്‍ ആന്ദ്രെ കുസ്നെറ്റ്സോവ, നിക് കിര്‍ഗിയോസ്, ഇഗര്‍ സിസ്ലിങ്, ടിമുറസ് ഗബാഷിവിലി എന്നിവരും രണ്ടാം റൗണ്ടില്‍ കടന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.