ഡേവിസ് കപ്പ്; ഇന്ത്യക്ക് എതിരാളി സ്പെയിന്‍

ലണ്ടന്‍: ഡേവിസ് കപ്പ് വേള്‍ഡ് ഗ്രൂപ് പ്ളേഓഫില്‍ ഇന്ത്യക്ക് കരുത്തരായ സ്പെയിന്‍ എതിരാളി. സെപ്റ്റംബര്‍ 16 മുതല്‍ 18വരെ നടക്കുന്ന മത്സരത്തിന് ഇന്ത്യയാണ് വേദി. മത്സരത്തിലെ വിജയികള്‍ക്ക് 2017 ഡേവിസ് കപ്പ് വേള്‍ഡ് ഗ്രൂപ്പിലേക്ക് യോഗ്യത നേടാം. തോല്‍ക്കുന്നവര്‍ മേഖലാ ഗ്രൂപ് ഒന്നിലും കളിക്കും. ഏഷ്യ-ഓഷ്യാനിയ ഗ്രൂപ് ഒന്നില്‍ ദക്ഷിണ കൊറിയയെ 4-1ന് തോല്‍പിച്ചാണ് ലിയാണ്ടര്‍ പേസും രോഹന്‍ ബൊപ്പണ്ണയും നയിച്ച ഇന്ത്യ വേള്‍ഡ്ഗ്രൂപ് പ്ളേഓഫിന് യോഗ്യത നേടിയത്. യൂറോപ്പ്-ആഫ്രിക്ക മേഖലാ പോരാട്ടത്തില്‍ റുമേനിയയെ തോല്‍പിച്ചാണ് സ്പെയിന്‍ യോഗ്യത നേടിയത്. ഡേവിസ് കപ്പില്‍ മൂന്നുതവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടു ജയം സ്പെയിനിനും ഒരു ജയം ഇന്ത്യക്കുമായിരുന്നു. അവസാനമായി മത്സരിച്ചത് 1965ല്‍.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.