ഹെനിനും സഫിനും ടെന്നിസ് ഹാള്‍ ഓഫ് ഫെയിമില്‍

ന്യൂപോര്‍ട്: ലോക ടെന്നിസില്‍ അതുല്യ സംഭാവനകളര്‍പ്പിച്ച താരങ്ങള്‍ക്കുള്ള ഏറ്റവും വലിയ ആദരമായ ഇന്‍റര്‍നാഷനല്‍ ടെന്നിസ് ഹാള്‍ഓഫ് ഫെയിമില്‍ ബെല്‍ജിയത്തിന്‍െറ ജസ്റ്റിന്‍ ഹെനിനും റഷ്യയുടെ മരത് സഫിനും ഇടം. ഹാള്‍ഓഫ് ഫെയിം ആസ്ഥാനമായ അമേരിക്കയിലെ ന്യൂപോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ഹാള്‍ഓഫ് ഫേമേഴ്സ് ആയ ജിമ്മി കൊണേഴ്സും മോണിക സെലസും ചേര്‍ന്ന് ഇരുവര്‍ക്കും അംഗീകാരം സമര്‍പ്പിച്ചു. അതത് രാജ്യങ്ങളില്‍നിന്ന് ടെന്നിസ് ഹാള്‍ഓഫ് ഫെയിമില്‍ ആദ്യമായി ഇടം നേടുന്നവരെന്ന പ്രത്യേകത ജസ്റ്റിനും സഫിനുമുണ്ട്. സഫിന്‍ 2005 ആസ്ട്രേലിയന്‍ ഓപണും 2000 യു.എസ് ഓപണും നേടിയിരുന്നു. ഹെനിന്‍ 2003-2007 കാലയളവില്‍ നാല് ഫ്രഞ്ച് ഓപണ്‍ അടക്കം ഏഴ് ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.