?????? ????? ???????? ???? ???????? ?????? ???????????? ?????? ????????? ??????????? ?????????? ???? ???????????????????? ????? ?????????? ??????? ??????????????????

ഡേവിസ് കപ്പ്: ഇന്ത്യ വേള്‍ഡ് പ്ളേഓഫില്‍

ചണ്ഡിഗഡ്: ഡേവിസ് കപ്പ് ഏഷ്യ-ഓഷ്യാനിയ ഗ്രൂപ് റൗണ്ടില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യക്ക് വേള്‍ഡ് ഗ്രൂപ് പ്ളേഓഫ് യോഗ്യത. ദക്ഷിണ കൊറിയക്കെതിരെ ആദ്യദിനത്തില്‍ സിംഗ്ള്‍സിലെ ഇരട്ടജയവുമായി ഇന്ത്യ 2-0ത്തിന് ലീഡ് നേടിയിരുന്നു. ശനിയാഴ്ചാ ഡബ്ള്‍സില്‍ ലിയാണ്ടര്‍ പേസ്-രോഹന്‍ ബൊപ്പണ്ണ സഖ്യം അനായാസ ജയംനേടിയതോടെ 3-0ത്തിന് കൊറിയയെ തൂത്തുവാരിയാണ് ലോകപ്ളേഓഫിലേക്ക് യോഗ്യത നേടിയത്. ഒരുമണിക്കൂറും 41 മിനിറ്റും നീണ്ട മത്സരത്തില്‍ 6-3, 6-4, 6-4 സ്കോറിനായിരുന്നു പേസ്-ബൊപ്പണ്ണ സഖ്യം സോങ് ചാന്‍ ഹോങ്-ഹോങ് ചുങ് സഖ്യത്തെ വീഴ്ത്തിയത്. ആദ്യദിനത്തില്‍ സാകേത് മെനേനിയും രാംകുമാര്‍ രാമനാഥനും സിംഗ്ള്‍സിലെ ജയവുമായി ആതിഥേയര്‍ക്ക് മികച്ച തുടക്കം സമ്മാനിച്ചിരുന്നു. പിന്നാലെയിറങ്ങിയ ഇന്ത്യയുടെ ഒളിമ്പിക്സ് ഡബ്ള്‍സ് സഖ്യം റിയോ തയാറെടുപ്പ് ഉജ്ജ്വലമാക്കിതന്നെ തുടങ്ങി. എതിരാളികള്‍ക്ക് ഒരവസരംപോലും നല്‍കാതെയായിരുന്നു പേസും ബൊപ്പണ്ണയും കളിച്ചത്. അവസാന നിമിഷം ഇന്ത്യന്‍ ടീമിലത്തെിയ രാംകുമാര്‍ രാമനാഥന്‍ കൊറിയയുടെ ഹോങ് സോങ് ചാനെ 6-3, 2-6, 6-3, 6-5 സ്കോറിനാണ് തോല്‍പിച്ചത്. സാകേത് മെയ്നേനി ലിം യോങ് ക്യുവിനെ തോല്‍പിച്ചു (6-1, 3-6, 6-4, 3-6, 5-2). നിപ്പിക്കാമോ?; റോഡ് ഞങ്ങള്‍ സൂപ്പറാക്കാം –കരാറുകാര്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.