വിംബ്ള്‍ഡണ്‍: ഫെഡററും സെറീനയും ക്വാര്‍ട്ടറില്‍

ലണ്ടന്‍: റോജര്‍ ഫെഡററും സെറീന വില്യംസും വിംബ്ള്‍ഡണ്‍ ഓപണ്‍ ടെന്നീസിന്‍െറ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അമേരിക്കയുടെ സ്റ്റീവ് ജോണ്‍സണെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഫെഡറര്‍ അവസാന എട്ടില്‍ ഇടംപിടിച്ചത്. സ്കോര്‍: 6-2, 6-3, 7-5. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിചാണ് ഫെഡററുടെ എതിരാളി. മത്സരത്തിനിടെ പരിക്കിനത്തെുടര്‍ന്ന് നിഷികോറി പിന്മാറിയതോടെയാണ് സിലിക്കിന് ക്വാര്‍ട്ടര്‍ പ്രവേശം എളുപ്പമായത്. സ്വെ്ലാന കുസനറ്റോവയെയാണ് സെറീന തോല്‍പിച്ചത്. സ്കോര്‍: 7-5, 6-0.

വനിതാവിഭാഗം ഡബ്ള്‍സില്‍ സാനിയ മിര്‍സ-മര്‍ട്ടിന ഹിംഗിസ് സഖ്യം ക്വാര്‍ട്ടറിലത്തെി. ഏകപക്ഷീയമായ മത്സരത്തില്‍ ക്രിസ്റ്റീന മക്ഹെല്‍-ജെലീന ഒസ്റ്റാപെന്‍കോ സഖ്യത്തെയാണ് തോല്‍പിച്ചത്. (സ്കോര്‍ 6-1, 6-0). അതേസമയം, പുരുഷ ഡബ്ള്‍സില്‍ കോണ്‍ടിനെന്‍-ജോണ്‍ പീര്‍സ് സഖ്യത്തോട് തോറ്റ് ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ഫ്ളോദിന്‍ മെര്‍ഗി ടീം പുറത്തായി (സ്കോര്‍: 2-6, 6-3, 6-4, 6-7, 8-6).

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.