ആസ്ട്രേലിയന്‍ ഓപണ്‍ വനിതാ കിരീടം ആഞ്ജലിക് കേര്‍ബര്‍ക്ക്

മെല്‍ബണ്‍: സെറീന വില്യംസിന്‍െറ 22ാം ഗ്രാന്‍ഡ് സ്ളാം കിരീടനേട്ടത്തിന് കണ്ണുംകാതും കൂര്‍പ്പിച്ചവരോട് ഇനിയും കാത്തിരിക്കൂവെന്ന് പറഞ്ഞ് ജര്‍മനിയില്‍നിന്നത്തെിയ ആഞ്ജലിക് കേര്‍ബര്‍ തന്‍െറ ആദ്യ ഗ്രാന്‍ഡ് സ്ളാം കിരീടത്തില്‍ മുത്തമിട്ടു. കടുത്ത പോരാട്ടത്തിനൊടുവില്‍ 6-4, 3-6, 6-4 എന്ന സ്കോറിനാണ് 28കാരിയായ ആഞ്ജലിക് കെര്‍ബര്‍, സെറീനയെ തോല്‍പിച്ചത്.
ജര്‍മന്‍ ഇതിഹാസതാരം സ്റ്റെഫിഗ്രാഫിന്‍െറ റെക്കോഡിനൊപ്പമത്തൊന്‍ റാക്കറ്റേന്തിയ സെറീനയെ, ജര്‍മനിക്കാരിതന്നെ തടഞ്ഞത് മറ്റൊരു നിയോഗം. സ്റ്റെഫിഗ്രാഫിനുശേഷം ആദ്യമായാണ് ജര്‍മന്‍താരം ഗ്രാന്‍ഡ് സ്ളാം കിരീടമുയര്‍ത്തുന്നത്.ആദ്യ സെറ്റില്‍തന്നെ കെര്‍ബര്‍ സെറീനക്കു മുന്നറിയിപ്പുനല്‍കി. സെറീന 23 അണ്‍ഫോഴ്സ്ഡ് തെറ്റുകള്‍വരുത്തിയ സെറ്റില്‍ 39 മിനിറ്റില്‍ കേര്‍ബര്‍ സ്വന്തമാക്കി. രണ്ടാം സെറ്റില്‍ അതിശക്തമായി തിരിച്ചുവന്ന സെറീന കപ്പുയര്‍ത്തുമെന്ന് പ്രതീക്ഷയുണര്‍ത്തി.

മൂന്നാം സെറ്റില്‍ കേര്‍ബര്‍ വീണ്ടും ആധിപത്യം പുലര്‍ത്തി. കേര്‍ബര്‍ 5-2ന് മുന്നിട്ടുനില്‍ക്കവെ ഒന്നാം നമ്പറിന്‍െറ കരുത്തുമായി സെറീന ശക്തമായി തിരിച്ചടിച്ചു. സ്കോര്‍ 5-4ല്‍ എത്തിച്ചെങ്കിലും  നിര്‍ണായക ഘട്ടത്തില്‍ പിഴവുകള്‍ വരുത്തി സെറീന 22ാം ഗ്രാന്‍ഡ്സ്ളാമിനുള്ള കാത്തിരിപ്പ് നീട്ടിയപ്പോള്‍ ആദ്യ കിരീട നേട്ടത്തില്‍ മതിമറന്നു കേര്‍ബര്‍ കോര്‍ട്ടില്‍ വീണുകിടന്നു. ഇന്ന് നടക്കുന്ന പുരുഷ സിംഗ്ള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച്ച് ബ്രിട്ടന്‍െറ ആന്‍ഡി മറെയെ നേരിടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.