???????????? ???????????? ????????? ??????? ???????

300ാം ഗ്രാന്‍ഡ്സ്ലാം ജയവുമായി ഫെഡറര്‍

മെല്‍ബണ്‍: കരിയറിലെ 18ാം ഗ്രാന്‍ഡ്സ്ലാം കിരീടത്തിലേക്കുള്ള കുതിപ്പിനിടയില്‍ മറ്റൊരു നാഴികക്കല്ലുകൂടി കടന്ന് റോജര്‍ ഫെഡററുടെ കുതിപ്പ്. ആസ്ട്രേലിയന്‍ ഓപണ്‍ മൂന്നാം റൗണ്ടില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ നാലു സെറ്റ് പോരാട്ടത്തില്‍ കീഴടക്കിയ ഫെഡറര്‍ സ്വന്തമാക്കിയത് ഗ്രാന്‍ഡ്സ്ളാമിലെ 300ാം ജയം. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പുരുഷ താരമായ ഫെഡറര്‍ക്ക് മുന്നിലുള്ളത് 306 ജയവുമായി വനിതാ ഇതിഹാസം മാര്‍ട്ടിന നവരത്തിലോവ മാത്രം. മെല്‍ബണില്‍ കിരീടമണിഞ്ഞാല്‍ 304 ജയവുമായി ഫെഡ് എക്സ്പ്രസ് നവരത്തിലോവക്കരികിലത്തെും.
ഗ്രാന്‍ഡ്സ്ളാം പ്രീക്വാര്‍ട്ടറിലത്തെുന്ന പ്രായമേറിയ പുരുഷ താരമെന്ന റെക്കോഡും ഫെഡററുടെ പേരിലായി.
‘ബേബി ഫെഡ്’ എന്ന വിളിപ്പേരുകാരന്‍ ദിമിത്രോവിനു മുന്നില്‍ ഒരു സെറ്റ് കൈവിട്ട ശേഷമായിരുന്നു ഫെഡററുടെ ജയം. സ്കോര്‍ 6-4, 3-6, 6-1, 6-4. കളിയുടെ ശൈലിയില്‍ ഫെഡററുടെ പിന്‍ഗാമിയെന്നറിയപ്പെടുന്ന ദിമിത്രോവിനെതിരെ കരുതലോടെ തുടങ്ങിയ ഫെഡറര്‍ക്ക് രണ്ടാം സെറ്റില്‍ പിഴച്ചെങ്കിലും ആത്മവിശ്വാസം പകരുന്നതായിരുന്നു അന്തിമ ജയം.
ദ്യോകോവിച്, സെറീന പ്രീക്വാര്‍ട്ടറില്‍
വനിതാ സിംഗ്ള്‍സില്‍ മരിയ ഷറപോവ, നിലവിലെ ചാമ്പ്യന്‍ സെറീന വില്യംസ്, നാലാം സീഡ് അഗ്നിയേസ്ക റഡ്വാന്‍സ്ക എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു.
പുരുഷ സിംഗ്ള്‍സില്‍ നൊവാക് ദ്യോകോവിച്, തോമസ് ബെര്‍ഡിച്, ജൊ വില്‍ഫ്രഡ് സോംഗ എന്നിവരും അവസാന 16 പേരുടെ പോരാട്ടത്തിലിടം നേടി. വെറും 44 മിനിറ്റ് പോരാട്ടത്തില്‍ റഷ്യയുടെ കൗമാര താരം ഡാരിയ കസറ്റ്കിനയെയായിരുന്നു സെറീന അനായാസം വീഴ്ത്തിയത്. സ്കോര്‍ 6-1, 6-1.  അമേരിക്കയുടെ ലോറന്‍ ഡേവിസിനെതിരെയായിരുന്നു ഷറപോവയുടെ ജയം. സ്കോര്‍ 6-1, 5-7, 6-0.
ദ്യോകോവിച് ഇറ്റലിയുടെ ആന്ദ്രെ സെപ്പിയെ ടൈബ്രേക്കര്‍ പോരില്‍ തളച്ചാണ് പ്രീക്വാര്‍ട്ടറിലത്തെിയത്. സ്കോര്‍ 6-1, 7-5, 7-6. തോമസ് ബെര്‍ഡിച്, ആതിഥേയ താരം നിക് കിര്‍ഗിയോസിനെ 6-3, 6-4, 1-6, 6-4 സ്കോറിനും സോംഗ ഫ്രാന്‍സിന്‍െറ പിയറി ഹെര്‍ബര്‍ട്ടിനെയും (6-4, 7-6, 7-6) മറികടന്ന് പ്രീക്വാര്‍ട്ടറിലത്തെി.
ബൊപ്പണ്ണ സഖ്യം പ്രീക്വാര്‍ട്ടറില്‍
പുരുഷ ഡബ്ള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-റുമേനിയയുടെ ഫ്ളോറിന്‍ മെര്‍ജിയ സഖ്യം പ്രീക്വാര്‍ട്ടറില്‍. രണ്ടാം റൗണ്ടില്‍ ചെക് റിപ്പബ്ളിക്കിന്‍െറ ലൂകാസ് ലൂഹി-ജിറി വെസ്ലി കൂട്ടിനെ 6-3, 6-2 സ്കോറിനാണ് ഇവര്‍ വീഴ്ത്തിയത്. മഹേഷ് ഭൂപതി-ലക്സംബര്‍ഗിന്‍െറ ഗില്‍സ് മ്യൂളര്‍ സഖ്യം പുറത്തായി. ബോബ് ബ്രയാന്‍-മൈക് ബ്രയാന്‍ സഖ്യം 3-6, 2-6 സ്കോറിനാണ് വീഴ്ത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.