ഭൂപതി സഖ്യം രണ്ടാം റൗണ്ടില്‍; പേസ് പുറത്ത്


മെല്‍ബണ്‍: ആസ്ട്രേലിയന്‍ ഓപണ്‍ ഡബ്ള്‍സില്‍ ഇന്ത്യക്ക് സമ്മിശ്ര തുടക്കം. പുരുഷ ഡബ്ള്‍സില്‍ മഹേഷ് ഭൂപതി-ലക്സംബര്‍ഗിന്‍െറ ഗില്‍സ് മുള്ളര്‍ സഖ്യം രണ്ടാം റൗണ്ടില്‍ കടന്നപ്പോള്‍ ലിയാണ്ടര്‍ പേസ്-ഫ്രാന്‍സിന്‍െറ ജെറമി ഷറാദി കൂട്ട് ഒന്നാം റൗണ്ടില്‍ പുറത്തായി. ആസ്ട്രേലിയയുടെ അലക്സ് ബോള്‍ട്ട്-ആന്‍ഡ്ര്യൂ വിറ്റിങ്ടന്‍ സഖ്യത്തെ 7-6, 3-6, 6-4 സ്കോറിന് വീഴ്ത്തിയാണ് ഭൂപതി സഖ്യം മുന്നേറിയത്. കൊളംബിയന്‍ സഖ്യമാണ് പേസിനെ പുറത്താക്കിയത് (6-3, 6-4).

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.