റിയോക്കുമുമ്പേ ‘സഖ്യ’വിവാദം; പേസിനൊപ്പമില്ളെന്ന് ബൊപ്പണ്ണ

ന്യൂഡല്‍ഹി: ഒളിമ്പിക്സ് വര്‍ഷം പിറന്നതിനുപിന്നാലെ ഇന്ത്യന്‍ ടെന്നിസില്‍ ‘സഖ്യ’ വിവാദം. 2012 ലണ്ടന്‍ ഒളിമ്പിക്സിനു സമാനമായി ലിയാണ്ടര്‍ പേസിന്‍െറ സാന്നിധ്യമാണ് റിയോ ഒളിമ്പിക്സിലെയും വിവാദകാരണം. നിലവില്‍ മിക്സഡ് ഡബ്ള്‍സില്‍ ഗ്രാന്‍ഡ്സ്ളാം ചാമ്പ്യനും ടോപ് സീഡുമായി ലിയാണ്ടര്‍ പേസിനൊപ്പം ഒളിമ്പിക്സില്‍ മത്സരിക്കാനില്ളെന്ന് രോഹന്‍ബൊപ്പണ്ണ വ്യക്തമാക്കിയത് പുതിയ വിവാദത്തിന് തിരികൊളുത്തി. മഹേഷ്ഭൂപതി കളി അവസാനിപ്പിച്ച സാഹചര്യത്തില്‍ ഇക്കുറി പേസിനൊപ്പം ബൊപ്പണ്ണ ഡബ്ള്‍സ് പങ്കാളിയാവുമെന്നാണ് കരുതിയത്. പേസ് തന്നെ ഈ ആവശ്യവുമായി ബൊപ്പണ്ണയെ സമീപിച്ചു. ഒളിമ്പിക്സിനുള്ള ഒരുക്കമെന്ന നിലയില്‍ നേരത്തെതന്നെ ടീമായി കളിതുടങ്ങാമെന്നായിരുന്നു പേസിന്‍െറ നിര്‍ദേശം. എന്നാല്‍, നിലവിലെ ഡബ്ള്‍സ് പാര്‍ട്ണറായ റുമേനിയന്‍താരം ഫ്ളോറിന്‍ മെര്‍ജിയക്കൊപ്പം സന്തുഷ്ടനാണെന്നായി ബൊപ്പണ്ണയുടെ മറുപടി. ലിയാണ്ടര്‍ തന്നെയാണ് ഇക്കാര്യം സ്വകാര്യചടങ്ങിനിടെ പങ്കുവെച്ചത്. ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് തുടക്കത്തിലേ തിരിച്ചടിയാവുന്നതാണ് പുതിയ വിവാദങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.