ദുബൈ: ലോക നാലാം നമ്പര്‍ താരം സ്റ്റാനിസ്ളാവ് വാവ്റിങ്കക്ക് ദുബൈ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം. തുടര്‍ച്ചയായ ഒമ്പതാം ഫൈനല്‍ ജയം സ്വന്തമാക്കിയ സ്വിറ്റ്സര്‍ലന്‍ഡ് താരം, സൈപ്രസുകാരന്‍ മാര്‍കോസ് ബാഗ്ദാതിസിനെ 6-4, 7-6 (15-13) സ്കോറിനാണ് ദുബൈയില്‍ വീഴ്ത്തിയത്. ചാമ്പ്യന്‍ഷിപ്പിലെ ചരിത്രത്തിലെ ഏറ്റവുംമികച്ച ഇഞ്ചോടിച്ച് പോരാട്ടം കണ്ട ഫൈനല്‍ രണ്ട് മണിക്കൂറാണ് നീണ്ടുനിന്നത്. ടൈബ്രേക്കറില്‍ ഇരുതാരങ്ങളും കരുത്തുറ്റപോരാട്ടം കാഴ്ചവെച്ചു. 4-1ന് വാവ്റിങ്ക ഒരു ഘട്ടത്തില്‍ മുന്നില്‍ കയറിയെങ്കിലും ശക്തമായ പ്രതിരോധം തീര്‍ത്തതിന് ശേഷമാണ് 15-13ല്‍ ടൈബ്രേക്കര്‍ ബാഗ്ദാതിസ് വിട്ടുകൊടുത്തത്.
വാവ്റിങ്കയുടെ കരിയറിലെ 13ാം കിരീടമാണിത്. ചെന്നൈ ഓപണ്‍ നേടിയതിനുപിന്നാലെ ഈവര്‍ഷം നേടുന്ന രണ്ടാം കിരീടവും. വാവ്റിങ്ക ഏറ്റവും ഒടുവിലത്തെ ഫൈനല്‍ പരാജയം 2013ല്‍ നെതര്‍ലന്‍ഡ്സിലെ ഹെര്‍ട്ടോഗെന്‍ബോഷിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.