ഫെഡറർ കളത്തിലെത്താൻ ഒരു മാസം കൂടി

സൂറിക്: കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയ ടെന്നിസ് താരം റോജര്‍ ഫെഡറര്‍ കളത്തിലേക്ക് തിരിച്ചുവരുന്നത് ഒരു മാസത്തേക്കുകൂടി നീട്ടുന്നു. ഏപ്രിലില്‍ മോണ്ടേ കാര്‍ലോ മാസ്റ്റേഴ്സിലൂടെ എ.ടി.പി വേള്‍ഡ് ടൂറിലേക്ക് തിരിച്ചത്തൊനാണ് ഇപ്പോള്‍ ഫെഡറര്‍ ലക്ഷ്യമിടുന്നത്. മാര്‍ച്ചില്‍ ഇന്ത്യന്‍ വെല്‍സിലൂടെ തിരിച്ചുവരാനായിരുന്നു ലോക മൂന്നാം നമ്പര്‍ താരം ആദ്യം തീരുമാനിച്ചിരുന്നത്. പരിശീലനം ഇതിനകം പുനരാരംഭിച്ചെങ്കിലും ദീര്‍ഘമായ സീസണ്‍ കണക്കിലെടുത്ത് പെട്ടെന്ന് മത്സരരംഗത്തേക്ക് കടക്കേണ്ടതില്ളെന്ന് താരം നിശ്ചയിക്കുകയായിരുന്നു. ഈ മാസാദ്യമാണ് കാല്‍മുട്ടിലെ പരിക്കിന് ഫെഡറര്‍ ആര്‍ത്രോസ്കോപിക് ശസ്ത്രക്രിയക്ക് വിധേയനായത്. ആസ്ട്രേലിയന്‍ ഓപണ്‍ സെമിഫൈനലില്‍ പുറത്തായതിന് പിറ്റേദിവസമാണ് താരത്തിന് പരിക്കേറ്റത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.