പ്യൂട്ടോറിക എന്ന കുഞ്ഞന്‍ദ്വീപിനും സ്വര്‍ണം

റിയോ: ഒളിമ്പിക്സ് ചരിത്രത്തില്‍ പ്യൂട്ടോറിക എന്ന കുഞ്ഞന്‍ദ്വീപിനും സ്വര്‍ണം കൊണ്ടൊരു അടയാളപ്പെടുത്തല്‍. വനിതാ ടെന്നിസ് സിംഗ്ള്‍സില്‍ സ്വര്‍ണവുമായി മോണിക പ്യുഗ് ആണ് പ്യൂട്ടോറികക്ക് അഭിമാന നിമിഷം സമ്മാനിച്ചത്. ഫൈനലില്‍ നിലവിലെ ആസ്ട്രേലിയന്‍ ഓപണ്‍ ജേതാവായ ജര്‍മനിയുടെ ലോക രണ്ടാം നമ്പര്‍ എയ്ഞ്ചലിക് കെര്‍ബറിനെ 6-4, 4-6, 6-1ന് തകര്‍ത്താണ് പ്യുഗ് രാജ്യത്തിന് ചരിത്രത്തിലെ ആദ്യ ഒളിമ്പിക്സ് സ്വര്‍ണം സമ്മാനിച്ചത്. ടെന്നിസ് സിംഗ്ള്‍സ് സ്വര്‍ണം നേടുന്ന ആദ്യ ലാറ്റിന്‍ അമേരിക്കന്‍ താരവുമാണ് പ്യുഗ്. 1988ല്‍ ടെന്നിസ് ഒളിമ്പിക്സില്‍ തിരിച്ചത്തെിയതിന് ശേഷം സ്വര്‍ണം നേടുന്ന സീഡ് ചെയ്യപ്പെടാത്ത ആദ്യ താരമാണ് ഈ ലോക 34ാം റാങ്കുകാരി. സെമിയില്‍ പ്യുഗ് അട്ടിമറിച്ച ചെക് റിപ്പബ്ളിക് താരം പെട്ര ക്വിറ്റോവ, അമേരിക്കയുടെ മാഡിസന്‍ കീസിനെ തോല്‍പിച്ച് വെങ്കലം സ്വന്തമാക്കി. പുരുഷ സിംഗ്ള്‍സില്‍ 2008 ലെ സ്വര്‍ണജേതാവും മുന്‍ ലോക ഒന്നാം നമ്പറുമായ സ്പെയിന്‍ താരം റാഫേല്‍ നദാല്‍ സെമിയില്‍ വീണു. അര്‍ജന്‍റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പിയറോയാണ് നദാലിനെ തോല്‍പിച്ച് സ്വര്‍ണപ്പോരാട്ടത്തിലേക്ക് കുതിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.