നദാലിനെ അട്ടിമറിച്ച് ഡെൽ പോട്രോ ഫൈനലിൽ

റിയോ: ഒളിമ്പിക്സ് പുരുഷ വിഭാഗം സിംഗിൾസ് ഫൈനലിൽ വൻഅട്ടിമറി. സ്പെയ്ൻ താരം റാഫേൽ നദാലിനെ അട്ടിമറിച്ച് ജുവാൻ മാർട്ടിൻ ഡെൽ പോട്രോ ഫൈനലിൽ പ്രവേശിച്ചു. സ്കോർ 5-7, 6-4. ഫൈനലിൽ ആൻഡി മുറെയാണ് ഡെൽ പോട്രോയുടെ എതിരാളി. സിംഗിൾസിൽ രണ്ടാം ഒളിമ്പിക്സ് സ്വർണം എന്ന റാഫേൽ നദാലിൻെറ ശ്രമത്തിനാണ് ഡെൽ പോട്രോ തടയിട്ടത്. നാല് വർഷം മുമ്പ് ഒളിമ്പിക്സിൽ അർജന്റീനക്കായി  വെങ്കലം നേടിയ താരമാണ് ഡെൽ പോട്രോ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.