ഒളിമ്പിക്​സ്​ വില്ലേജിൽ മുറിയില്ല; പൊട്ടിത്തെറിച്ച് പേസ്

റിയോ: വൈകിയത്തെിയ ലിയാണ്ടര്‍ പേസിന് ഒളിമ്പിക്സ് വില്ളേജില്‍ താമസമുറിയില്ളെന്ന് പരാതി. ന്യൂയോര്‍ക്കിലെ മത്സരവും പരിശീലനവും കഴിഞ്ഞ് വ്യാഴാഴ്ചയാണ് ഏഴാം ഒളിമ്പിക്സിനിറങ്ങുന്ന ഡബ്ള്‍സ് ഗ്രാന്‍ഡ്സ്ളാം ചാമ്പ്യന്‍ റിയോയിലത്തെിയത്. അപ്പോഴേക്കും ഇന്ത്യന്‍ ടീമിന്‍െറ മുറികളെല്ലാം നിറഞ്ഞുകവിഞ്ഞതോടെ സീനിയര്‍ താരത്തിന് താമസിക്കാന്‍ ഇടമില്ലാതായി. ഒരു ഇന്ത്യന്‍ ചാനലിനു മുന്നില്‍ പൊട്ടിത്തെറിച്ച പേസ് ആറ് ഒളിമ്പിക്സില്‍ കളിച്ച താരത്തോടുള്ള സമീപനം നിരാശപ്പെടുത്തിയതായും പ്രതികരിച്ചു.

അതേസമയം, രോഹന്‍ ബൊപ്പണ്ണക്കൊപ്പം പേസ് മുറി പങ്കിടാന്‍ വിസമ്മതിച്ചെന്നായിരുന്നു ഇന്ത്യന്‍ സംഘത്തലവന്‍െറ പ്രതികരണം. പക്ഷേ, ഇക്കാര്യം പേസും പരിശീലകന്‍ സീഷാന്‍ അലിയും നിഷേധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.