പേസ്-ഭൂപതി സഖ്യത്തിന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്ല


ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ നീണ്ട വൈരം മാറ്റിവെച്ച് ഇത്തവണയും ഒളിമ്പിക്സ് ഒന്നിച്ചുകളിക്കാമെന്നുവെച്ച ഇന്ത്യന്‍ ടെന്നിസിലെ ഗ്ളാമര്‍ ജോഡിക്ക് നിയമം വെല്ലുവിളി. റിയോയില്‍ ഒരു ടീമിനും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കേണ്ടെന്നാണ് ഒളിമ്പിക് കമ്മിറ്റി തീരുമാനമെന്ന് ദേശീയ ടെന്നിസ് അസോസിയേഷന്‍ അറിയിച്ചു. അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷന്‍ വെബ്സൈറ്റില്‍ ഉദ്ധരിച്ച ചട്ടപ്രകാരം 24 ജോഡികള്‍ക്കാണ് ഒളിമ്പിക്സില്‍ മത്സരിക്കാനാവുക. ആറു മേഖലാതല അസോസിയേഷനുകള്‍ നേരിട്ട് പ്രവേശം നല്‍കിയവരില്ലാത്ത പക്ഷം മികച്ച റാങ്കിങ് ഉള്ള ടീമുകളെ പരിഗണിക്കും. ഇരുവരുടെയും മൊത്തം റാങ്കിങ് 300ല്‍ കൂടരുതെന്നുമാത്രം. ഭൂപതി 225ഉം പേസിന് 52ഉമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.