കളിമണ്ണിലേക്ക് വീണ്ടും നദാലെത്തുന്നു

ബാഴ്സലോണ: കളിമണ്‍ കോര്‍ട്ടിലെ രാജകുമാരനായി റാഫേല്‍ നദാല്‍ വീണ്ടുമത്തെുന്നു. ബാഴ്സലോണ ഓപണ്‍ പുരുഷ സിംഗ്ള്‍സ് ഫൈനലില്‍ ജപ്പാന്‍െറ കെയ് നിഷികോറിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയ നദാല്‍ മറ്റൊരു ചരിത്രവും കുറിച്ചു. കളിമണ്‍ കോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ കിരീടമെന്ന അര്‍ജന്‍റീനക്കാരന്‍ ഗ്വിലേര്‍മോ വിലാസിന്‍െറ (49) റെക്കോഡിനൊപ്പം നദാലുമത്തെി. ഒരാഴ്ച മുമ്പ് മോണ്ടികാര്‍ലോയിലും നദാല്‍ കിരീടമണിഞ്ഞിരുന്നു. ഒരുവര്‍ഷത്തിലേറെ നീണ്ട മോശം ഫോമിനു പിന്നാലെയാണ് സ്പാനിഷ് താരത്തിന്‍െറ തിരിച്ചുവരവ്. ഇതോടെ മേയില്‍ നടക്കുന്ന ഫ്രഞ്ച് ഓപണ്‍ ഗ്രാന്‍ഡ്സ്ളാമില്‍ നദാലിന്‍െറ സാധ്യത ശക്തമായി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.