മോണ്ടികാര്‍ലോ മാസ്റ്റേഴ്സ്: ആന്‍ഡി മറെയെ തോല്‍പിച്ച് നദാല്‍ ഫൈനലില്‍


മോസ്കോ: ആന്‍ഡി മറെയെ സെമിഫൈനലില്‍ വീഴ്ത്തി റാഫേല്‍ നദാല്‍ മോണ്ടികാര്‍ലോ മാസ്റ്റേഴ്സ് ഫൈനലില്‍ കടന്നു. ആദ്യ സെറ്റില്‍ നേരിട്ട തിരിച്ചടിക്കുശേഷം തുടര്‍ന്നുള്ള രണ്ടു സെറ്റുകള്‍ ജയിച്ചാണ് നദാല്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്കോര്‍: 2-6, 6-4, 6-2. ഫ്രഞ്ച് താരം ഗെയില്‍ മോന്‍ഫില്‍സാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നദാലിന്‍െറ എതിരാളി. നദാല്‍ എട്ടു തവണ മോണ്ടികാര്‍ലോ മാസ്റ്റേഴ്സ് ട്രോഫി സ്വന്തമാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.