മോണ്ടികാര്‍ലോ ഓപണ്‍: ഫെഡറര്‍ പുറത്ത്;  നദാല്‍ ക്വാര്‍ട്ടറില്‍

മോണ്ടികാര്‍ലോ: പത്താഴ്ചക്കുശേഷം കോര്‍ട്ടില്‍ തിരിച്ചത്തെിയ റോജര്‍ ഫെഡറര്‍ക്ക് തോല്‍വിയോടെ വരവേല്‍പ്. മോണ്ടികാര്‍ലോ ഓപണ്‍ മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഫ്രഞ്ച് താരം വില്‍ഫ്രഡ് സോംഗയോട് തോറ്റ്  ഫെഡറര്‍ പുറത്തായി. സ്കോര്‍: 3-6, 6-2, 7-5. അതേസമയം റാഫേല്‍ നദാല്‍, ആന്‍ഡി മറെ, ഗെയില്‍ മോന്‍ഫില്‍സ് എന്നിവര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഫ്രഞ്ച് ഓപണ്‍ ചാമ്പ്യന്‍ സ്റ്റാന്‍ വാവ്റിങ്കയെയാണ് നദാല്‍ 6-1, 6-4 സ്കോറിന് തോല്‍പിച്ചത്. മറെ 6-2, 6-0 സ്കോറിന് കാനഡയുടെ മിലോസ് റാവോണിചിനെ തോല്‍പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.