മറ്റൊരു ഗ്രാന്‍ഡ്സ്ളാം നേടാനാകുമോ എന്നറിയില്ല -നദാല്‍

മയ്യോര്‍ക്ക: മറ്റൊരു ഗ്രാന്‍ഡ്സ്ളാം കിരീടംകൂടി തനിക്ക് നേടാനാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ളെന്ന് 14 ഗ്രാന്‍ഡ്സ്ളാമുകളില്‍ ജേതാവായ സ്പാനിഷ് ടെന്നിസ് താരം റാഫേല്‍ നദാല്‍. എന്നാല്‍, അങ്ങനെ വിശ്വസിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് നദാല്‍ പറഞ്ഞു. ഫോമില്ലായ്മയുടെയും പരിക്കിന്‍െറയും പിടിയിലായി, ഗ്രാന്‍ഡ്സ്ളാമില്ലാതെ കടന്നുപോയ ഈ സീസണിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു നദാല്‍. ഫിറ്റ്നസിലേക്ക് തിരിച്ചുവരാനുള്ള കഠിനശ്രമത്തിലാണെന്ന് പറഞ്ഞ താരം, പക്ഷേ ആദ്യം മാനസികമായ മുറിവുകള്‍ മറികടക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. മത്സരങ്ങളെ വൈകാരികമായി കാണാതെ കളിക്കാനുള്ള ശ്രമത്തിലാണ് താനെന്നും നദാല്‍ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.