സെവിയ്യ: ഒന്നും രണ്ടുമല്ല, 11 വര്‍ഷങ്ങളാണ് ജീസസ് അപാരിസിയോ അറിയാതെപോയത്. 2004 ഡിസംബര്‍ 12ന് തന്‍െറ 18ാം പിറന്നാള്‍ ആഘോഷിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാനിറങ്ങിയ ജീസസ് മടങ്ങിയത് ജീവച്ഛവമായായിരുന്നു. ഒരു കാര്‍ അപകടം അവനെ കോമയുടെ ബോധമില്ലായ്മയിലേക്ക് വലിച്ചെറിഞ്ഞു. കൊഴിഞ്ഞുവീണ വര്‍ഷങ്ങളെ പിന്തള്ളി ഒടുവില്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 27ന് ആ യുവാവ് ബോധത്തിലേക്ക് തിരിച്ചത്തെിയപ്പോള്‍ സ്വന്തം അമ്മയോട് ആദ്യം തിരക്കിയത് ഒരാളെക്കുറിച്ചാണ്, കളിച്ചുചിരിച്ച് നടന്ന കൗമാരകാലത്ത് ഏറെ ആരാധിച്ച റോജര്‍ ഫെഡറര്‍ എന്ന ടെന്നിസ് വിസ്മയത്തെക്കുറിച്ച്. സ്പെയിനിലെ സെവിയ്യയില്‍നിന്നുള്ള ജീസസ് അപാരിസിയോ എന്ന യുവാവാണ് പുതുജീവിതത്തിന്‍െറ പടിവാതിലില്‍ തന്‍െറ പ്രിയതാരത്തെ ആദ്യം ഓര്‍ത്തുകൊണ്ട് കായിക ലോകത്ത് വാര്‍ത്താതാരമായിരിക്കുന്നത്.
2004ല്‍ 23ാം വയസ്സില്‍ തന്‍െറ കരിയറിലെ ആദ്യ ആധിപത്യ വര്‍ഷത്തിലൂടെ കുതിക്കുന്ന ഫെഡററെ കണ്ടതിനു പിന്നാലെയായിരുന്നു ജീസസിന്‍െറ ജീവിതത്തിലേക്ക് അപകടദുരന്തമത്തെിയത്. യു.എസ് ഓപണില്‍ ലെയിറ്റന്‍ ഹ്വിവിറ്റിനെ തോല്‍പിച്ച് ആ വര്‍ഷത്തെ മൂന്നാമത്തേതും കരിയറിലെ നാലാമത്തെയും ഗ്രാന്‍ഡ്സ്ളാം നേടി നില്‍ക്കുകയായിരുന്നു ഫെഡറര്‍. ലോക ഒന്നാം നമ്പറായിരുന്നു അന്ന് ജീസസിന്‍െറ പ്രിയ താരം. എന്നെങ്കിലുമൊരിക്കല്‍ ഫെഡററെ കാണുകയെന്ന സ്വപ്നം പേറി ജീവിക്കുകയായിരുന്ന ജീസസ്, അടുത്ത വര്‍ഷം നടക്കുന്ന വിംബ്ള്‍ഡണ്‍ കാണാന്‍ പോകാനായി പണം സ്വരുക്കൂട്ടിവരുകയായിരുന്നു.
‘പെട്ടെന്ന് എനിക്ക് അത് ഓര്‍മവന്നു, അങ്ങനെ റോജര്‍ ഫെഡററെക്കുറിച്ച് ഞാന്‍ ചോദിച്ചു. അദ്ദേഹം വിരമിച്ചുവെന്നാണ് ഞാന്‍ വിചാരിച്ചത്. എന്നാല്‍, 34ാം വയസ്സില്‍ അദ്ദേഹം ഇപ്പോഴും കളിക്കുന്നെന്നും ലോക രണ്ടാം നമ്പര്‍ ആണെന്നും കേട്ടപ്പോള്‍ എന്നെ കളിയാക്കുകയാണെന്നാണ് ഞാന്‍ കരുതിയത്. വിശ്വസിക്കാനായില്ല. അദ്ദേഹം 17 ഗ്രാന്‍ഡ്സ്ളാമുകള്‍ നേടി എന്നു കേട്ടപ്പോള്‍ അദ്ഭുതത്താല്‍ മുഖത്ത് കൈവെച്ചുപോയി. ഫെഡറര്‍ മികച്ചവനാണെന്ന് അറിയാമായിരുന്നു. എന്നാല്‍, അദ്ദേഹം നേടിയതൊക്കെ നേടുമെന്ന് ഒരിക്കലും കരുതിയില്ല’ -തന്‍െറ പുനര്‍ജന്മത്തിലെ ഫെഡറര്‍ അനുഭവത്തെക്കുറിച്ച് ജീസസ് പറഞ്ഞു.
കോമക്കിടക്ക വിട്ടുവന്ന ജീസസിന് ആഹ്ളാദിക്കാന്‍ ഏറ്റവും വലിയ വകകിട്ടിയത് യു.എസ് ഓപണ്‍ ഫൈനലില്‍ തന്‍െറ ആരാധനമൂര്‍ത്തി കളിക്കുന്നത് കണ്ടപ്പോഴാണ്. ജയിച്ചില്ളെങ്കിലും ഫെഡററുടെ മികവുറ്റ കളി ആ ആരാധകന്‍െറ ഹൃദയം നിറച്ചു.
സ്വിസ് മാസ്റ്ററുടെ കളി തന്നെ അദ്ഭുതപ്പെടുത്തിയെന്ന് ജീസസ് പറയുന്നു. പക്ഷേ, കിരീടം നേടിയ നൊവാക് ദ്യോകോവിച് തീര്‍ത്തും അപരിചിതനായിരുന്നു. ദ്യോകോവിച്ചിന്‍െറ കളിയും മികച്ചതാണ്, എന്നാല്‍ ഫെഡറര്‍ തന്നെ കേമന്‍. തോല്‍വിയിലും സന്തോഷിച്ചു, ഫെഡററെ കാണാനുള്ള സ്വപ്നം സാക്ഷാത്കരിക്കാനാകുമെന്നോര്‍ത്ത്. ഇനി ലക്ഷ്യം, വിരമിക്കുന്നതിനുമുമ്പ് ഫെഡറര്‍ കളിക്കുന്നത് നേരിട്ടുകാണണമെന്നതാണ്. പ്രിയതാരത്തിന്‍െറ 18ാം ഗ്രാന്‍ഡ്സ്ളാം വിജയമായിരിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ജീസസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.