ഗ്ളാസ്ഗോ: 1978നുശേഷം ആദ്യമായി ബ്രിട്ടന്‍ ഡേവിസ് കപ്പ് ടെന്നിസിന്‍െറ ഫൈനലില്‍. ലോക മൂന്നാം നമ്പര്‍ താരം ആന്‍ഡി മറെയുടെ കരുത്തില്‍ കുതിച്ച ബ്രിട്ടന് മുന്നില്‍ ആസ്ട്രേലിയയാണ് സെമിയില്‍ വീണത്. ഞായറാഴ്ച നടന്ന നിര്‍ണായകമായ മത്സരത്തില്‍ ബെര്‍ണാഡ് ടോമികിനെ 7^5, 6^3, 6^2 ന് തോല്‍പിച്ച മറെ, 3^1 എന്ന അനിഷേധ്യ ലീഡും ഫൈനല്‍ ബര്‍ത്തും ബ്രിട്ടന് സമ്മാനിക്കുകയായിരുന്നു. അവസാന സിംഗ്ള്‍സ് മത്സരത്തില്‍ ഓസീസ് താരം തനസി കൊക്കിനാകിസിന് മുന്നില്‍ ഡാന്‍ ഇവാന്‍സ് വീണതോടെ അവസാന നില 3^2 എന്നതായി. തന്‍െറ രണ്ടു സിംഗ്ള്‍സ് മത്സരങ്ങളും സഹോദരന്‍ ജെയ്മിക്കൊപ്പം ഡബ്ള്‍സും ആന്‍ഡി മറെ ജയിച്ചു.
നവംബറില്‍ ബെല്‍ജിയത്തിനെതിരെ നടക്കുന്ന ഫൈനലില്‍ രാജ്യത്തിനുവേണ്ടി പങ്കെടുക്കുന്നതിനായി വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് സെമി ജയത്തിന് പിന്നാലെ മറെ വ്യക്തമാക്കി. ഫൈനലിനായി ബെല്‍ജിയം കളിമണ്‍ പ്രതലങ്ങളാകും തയാറാക്കുക എന്ന സൂചനയാണ് അതിന് ഒരാഴ്ച മുമ്പ് മാത്രം സമാപിക്കുന്ന ഹാര്‍ഡ് കോര്‍ട്ട് ടൂര്‍ണമെന്‍റായ വേള്‍ഡ് ഫൈനല്‍സില്‍നിന്ന് മാറിനില്‍ക്കാനുള്ള ആലോചനക്ക് കാരണം. നവംബര്‍ 27 മുതല്‍ 29 വരയാണ് ഡേവിസ് കപ്പ് ഫൈനല്‍. അര്‍ജന്‍റീനയെ 3^2 ന് തോല്‍പിച്ചാണ് ബെല്‍ജിയം ഫൈനലില്‍ കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.