യു.എസ് ഓപണ്‍ വനിതാ ഡബ്ള്‍സ് കിരീടം സാനിയ സഖ്യത്തിന്

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ സാനിയ മിര്‍സക്ക് വീണ്ടുമൊരു ഗ്രാന്‍ഡ് സ്ളാം കിരീട  നേട്ടം. സ്വിസ് താരം മാര്‍ട്ടിന ഹിംഗിസിനൊപ്പം യു.എസ് ഓപണ്‍ വനിതാ ഡബ്ള്‍സ് കിരീടം സ്വന്തമാക്കിയതോടെയാണ് സാനിയ തുടര്‍ച്ചയായി രണ്ട് തവണ ഗ്രാന്‍ഡ് സ്ളാം കിരീടം സ്വന്തമാക്കിത്. നേരത്തെ ജൂലൈയില്‍ വിംബിള്‍ഡന്‍ വനിതാ ഡബ്ള്‍സ് കിരീടവും സാനിയ^ഹിംഗിസ് സഖ്യത്തിനായിരുന്നു.

ഓസീസ്^കസാഖ് ജോഡിയായ ഡെലാക്വ^ഷ്വെഡാവ സഖ്യത്തെയാണ് ഇന്തോ^സ്വിസ് കൂട്ടുകെട്ട് തോല്‍പിച്ചത്. സ്കോര്‍: 6^3, 6^3. ഒരു മണിക്കൂറും പത്ത് മിനിറ്റുമാണ് പോരാട്ടം നീണ്ടുനിന്നത്.



സാനിയയുടെ രണ്ടാം യു.എസ് ഓപണ്‍ കിരീടമാണിത്. 2014ല്‍ യു.എസ് ഓപണ്‍ മിക്സഡ് ഡബ്ള്‍സ് കിരീടം സാനിയ സ്വന്തമാക്കിയിരുന്നു.  ജൂലൈയില്‍ എകറ്റെറിനെ മകറോവ^എലെന വെസ്നിന സഖ്യത്തെ തോല്‍പിച്ചാണ് സാനിയയും ഹിംഗിസും വിംബിള്‍ഡന്‍ കിരീടം സ്വന്തമാക്കിയത്.

സ്വിറ്റ്‌സര്‍ലന്‍ഡിന്‍െറ മിന്നും താരമായ മാര്‍ട്ടിന് ഹിംഗിസ്, ഇത്തവണത്തെ യു.എസ് ഓപണില്‍ മിക്സഡ് ഡബ്ള്‍സ് കിരീടവും സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസിനൊപ്പമായിരുന്നു മിക്സഡ് ഡബ്ള്‍സ് കിരീട നേട്ടം. ഈ സഖ്യം ഈ വര്‍ഷത്തെ ആസ്ട്രേലിയന്‍ ഓപണും വിംബിള്‍ഡണ്‍ കിരീടവും സ്വന്തമാക്കിയിരുന്നു.



34കാരിയായ മാര്‍ട്ടിന് ഹിംഗിസിന്‍െറ 11ാമത്തെ ഗ്രാന്‍ഡ് സ്ളാം ഡബ്ള്‍സ് കിരീടമാണിത്. നാല് ആസ്ട്രേലിയന്‍ ഓപണ്‍ (1997, 1998, 1999, 2002), രണ്ട് ഫ്രഞ്ച് ഓപണ്‍ (1998, 2000), മൂന്ന് വിംബിള്‍ഡണ്‍ (1996, 1998, 2015), രണ്ട് യു.എസ് ഓപണ്‍ (1998ലും ഇത്തവണയും) എന്നിവയാണ് ഡബ്ള്‍സില്‍ ഹിംഗിസിന്‍െറ കിരീട നേട്ടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.