ന്യൂയോര്‍ക്: ടെന്നിസ് കോര്‍ട്ടിലെ വീണ്ടുമൊരു സ്വപ്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ചും രണ്ടാം നമ്പര്‍ റോജര്‍ ഫെഡററും നേര്‍ക്കുനേര്‍. യു.എസ് ഓപണ്‍ പുരുഷ സിംഗ്ള്‍സ് ഫൈനലില്‍ പുലര്‍ച്ചെ 1.30നാണ് ഇരുവരും ആര്‍തര്‍ ആഷെയില്‍ പോരടിക്കുന്നത്. ആറു വര്‍ഷത്തെ ഇടവേളക്കുശേഷം യു.എസ് ഓപണ്‍ ഫൈനലില്‍ ഇടംനേടിയ ഫെഡറര്‍ക്ക് ലക്ഷ്യം ആറാം കിരീടം. 2011ലെ ചാമ്പ്യനായ ദോകോവിച്ചിനും ആറാം ഫൈനലാണിത്. ലോക ടെന്നിസിലെ കരുത്തരായ രണ്ടുപേരുടെ 42ാം അങ്കവും.
സെമിയില്‍, നിലവിലെ ചാമ്പ്യന്‍ മാരിന്‍ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കശക്കിയെറിഞ്ഞായിരുന്നു ദ്യോകോവിച്ചിന്‍െറ ഫൈനല്‍ പ്രവേശം. സ്കോര്‍: 6^0, 6^1, 6^2. 18ാം ഗ്രാന്‍ഡ്സ്ളാം ലക്ഷ്യമിടുന്ന ഫെഡ് എക്സ്പ്രസ് നാട്ടുകാരനായ സ്റ്റാന്‍ വാവ്റിങ്കയെ 6^4, 6^3, 6^1 എന്ന സ്കോറിനാണ് വീഴ്ത്തിയത്.
ജൂലൈയിലെ വിംബ്ള്‍ഡണ്‍ ഫൈനലിന്‍െറ റീമാച്ചില്‍ ചരിത്രത്തിന്‍െറ മുന്‍തൂക്കം ഫെഡറര്‍ക്കാണ്. 21 ജയം സ്വിസ് താരവും 20 ജയം ദ്യോകോവിച്ചിനും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.