ന്യൂയോര്‍ക്: യു.എസ് ഓപണ്‍ വനിതാ സിംഗ്ള്‍സില്‍ ഇറ്റലിയുടെ ഫ്ളാവിയ പെന്നേറ്റ ഫൈനലില്‍. മഴമൂലം മാറ്റിവെച്ച സെമിയില്‍ റുമേനിയയുടെ രണ്ടാം സീഡ് താരം സിമോണ ഹാലെപിനെ നേരിട്ടുള്ള സെറ്റിന് തോല്‍പിച്ചാണ് ഇറ്റാലിയന്‍ താരം ഫൈനലിലത്തെിയത്. സ്കോര്‍ 6^1, 6^3. ശനിയാഴ്ച രാത്രിയാണ് കിരീടപ്പോരാട്ടം. സെറീന വില്യംസ്^റോബര്‍ട്ട വിന്‍സി രണ്ടാം സെമിയിലെ വിജയികളാകും കലാശപ്പോരാട്ടത്തില്‍ പെന്നേറ്റയുടെ എതിരാളി.
വെള്ളിയാഴ്ച രാവിലെ നടക്കേണ്ടിയിരുന്ന വനിതാ സിംഗ്ള്‍സ് സെമി പോരാട്ടം മഴകാരണം രാത്രിയിലേക്ക് മാറ്റിവെക്കുകയായിരുന്നു. ഇതോടെ, 24 മണിക്കൂറിനുള്ളില്‍ സെമിയും ഫൈനലുമായി കളിയാരാധകര്‍ക്ക് സൂപ്പര്‍ ഡേ ആയിമാറി. ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ഫൈനല്‍.
27 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ടെന്നിസ് കോര്‍ട്ടിലൊരു കലണ്ടര്‍ ഗ്രാന്‍ഡ്സ്ളാം ജേതാവ് പിറക്കുമോയെന്നാണ് വിലയേറിയ ചോദ്യം. ആസ്ട്രേലിയന്‍ ഓപണ്‍, ഫ്രഞ്ച് ഓപണ്‍, വിംബ്ള്‍ഡണ്‍ എന്നിവ സ്വന്തമാക്കിയ സെറീന ഇന്നും കിരീടമണിഞ്ഞാല്‍ 1988ല്‍ സ്റ്റെഫി ഗ്രാഫിന്‍െറ നേട്ടത്തിനുശേഷം കലണ്ടര്‍ സ്ളാം അണിയുന്ന ആദ്യ താരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.