പേസ്-ഹിംഗിസ് സഖ്യത്തിന് യു.എസ് ഓപണ്‍ മിക്സഡ് ഡബ്ള്‍സ് കിരീടം

ന്യൂയോര്‍ക്: 42ാം വയസ്സിലും കോര്‍ട്ട് നിറയെ ഓടിക്കളിച്ച് ടെന്നിസ് ചരിത്രത്തിലേക്ക് ലിയാണ്ടര്‍ പേസിന്‍െറ എയ്സ്. യു.എസ് ഓപണ്‍ മിക്സഡ് ഡബ്ള്‍സ് ഫൈനലില്‍ കൂട്ടുകാരി സ്വിറ്റ്സര്‍ലന്‍ഡിന്‍െറ മാര്‍ട്ടിന ഹിംഗിസിനൊപ്പം കിരീടം ചൂടിയ ലിയാണ്ടറിന്‍െറ കരിയറില്‍ റെക്കോഡുകളുടെ പൊന്‍തൂവല്‍കൂടി. സീസണിലെ മൂന്നാം മിക്സഡ് ഡബ്ള്‍സ് ഗ്രാന്‍ഡ്സ്ളാമിനൊപ്പം, കരിയറിലെ ഒമ്പതാം കിരീടവുമായി പേസ് ടെന്നിസ് ‘ഓപണ്‍ എറ’യിലെ മിക്സഡ് കിരീടനേട്ടക്കാരില്‍ മുമ്പനായി. കൂടുതല്‍ കിരീടമണിഞ്ഞ പുരുഷതാരമെന്ന റെക്കോഡ് സ്വന്തമാക്കിയ പേസ് പഴയ കൂട്ടുകാരന്‍ മഹേഷ് ഭൂപതിയുടെ (എട്ട് മിക്സഡ് ഗ്രാന്‍ഡ്സ്ളാം) റെക്കോഡാണ് തിരുത്തിയത്. ആകെ നേട്ടത്തില്‍ ഇനി മുന്നിലുള്ളത് 10 ഗ്രാന്‍ഡ്സ്ളാം കിരീടം ചൂടിയ മാര്‍ട്ടിന നവരത്തിലോവ മാത്രം. ഇതില്‍തന്നെ, രണ്ട് കിരീടനേട്ടങ്ങളിലെ പങ്കാളി ലിയാണ്ടറായിരുന്നു. 2003 ആസ്ട്രേലിയന്‍ ഓപണും വിംബ്ള്‍ഡണും. ശനിയാഴ്ച പുലര്‍ച്ചെ നടന്ന യു.എസ് ഓപണ്‍ ഫൈനലില്‍ അമേരിക്കയുടെ ബെതാനി മറ്റെക്^സാം ക്യൂറി സഖ്യത്തെ കീഴടക്കിയാണ് ഇന്തോ-സ്വിസ് ജോടി കിരീടമണിഞ്ഞത്. സ്കോര്‍: 6^4, 3^6, 10^7.



വനിതാ ഡബ്ള്‍സ് ഫൈനലില്‍ സാനിയ മിര്‍സക്കൊപ്പം കോര്‍ട്ടിലിറങ്ങാനിരിക്കെയാണ് ഹിംഗിസിന്‍െറ മിക്സഡ് ഡബ്ള്‍സ് കിരീടം. ആദ്യ സെറ്റില്‍, സീഡില്ലാത്ത അമേരിക്കന്‍ ജോടിയെ അനായാസം വീഴ്ത്താന്‍ കഴിഞ്ഞെങ്കിലും രണ്ടാം സെറ്റില്‍ കളി മറിഞ്ഞു. തുടര്‍ച്ചയായ രണ്ട് ബ്രേക് പോയന്‍റുകളുമായി തിരിച്ചടിച്ച അമേരിക്കന്‍ സഖ്യം 3^1ന് ലീഡ് സ്വന്തമാക്കി. 2^5ല്‍ നില്‍ക്കെ, സെറ്റ്പോയന്‍റുമായി ഹിംഗിസ് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന പോയന്‍റ് എളുപ്പത്തില്‍ പിടിച്ചെടുത്ത മറ്റെക്-സാന്‍ഡ് ടീം മത്സരത്തില്‍ ഒപ്പത്തിനൊപ്പമത്തെി.
ഇതോടെയാണ്, കിരീടനിര്‍ണയം സൂപ്പര്‍ ടൈബ്രേക്കറിലേക്ക് നീങ്ങിയത്. ആദ്യ രണ്ട് ബ്രേക് പോയന്‍റുമായി മറ്റെക് സഖ്യം തന്നെ മുന്നേറി. 4^1ന്‍െറ ലീഡ് നേടിയവര്‍ക്കെതിരെ, പതുക്കെയെങ്കിലും പേസും ഹിംഗിസും തിരിച്ചടിച്ചു. 7^7ല്‍ ഒപ്പമത്തെിയശേഷം, തുടര്‍ച്ചയായി മൂന്ന് പോയന്‍റുകള്‍ വെട്ടിപ്പിടിച്ച് ഇന്തോ^സ്വിസ് എക്സ്പ്രസ് കിരീടമണിഞ്ഞു. 1969നുശേഷം ഒരേ സീസണില്‍ മൂന്ന് മിക്സഡ് ഡബ്ള്‍സ് കിരീടം നേടുന്ന ആദ്യ സഖ്യമായി ഹിംഗിസും പേസും. ആസ്ട്രേലിയന്‍ ഓപണ്‍, വിംബ്ള്‍ഡണ്‍ എന്നിവയായിരുന്നു ഇക്കുറി നേടിയത്.




എട്ട് ഡബ്ള്‍സ് കിരീടമണിഞ്ഞ പേസിന്‍െറ 17ാം ഗ്രാന്‍ഡ്സ്ളാമാണ് ആര്‍തര്‍ ആഷെയില്‍ പിറന്നത്. ഹിംഗിസിന്‍െറ 19ാമത്തെയും.
ചരിത്രനേട്ടത്തിന്‍െറ മുഴുവന്‍ ക്രെഡിറ്റും മാര്‍ട്ടിനക്കാണ് പേസ് നല്‍കുന്നത്. ‘അവരുടെ വാക്കുകള്‍ എപ്പോഴും പ്രചോദിപ്പിക്കും. മത്സരത്തില്‍ തിരിച്ചുവരാന്‍ സഹായിക്കുന്നതാണ് ഓരോ ഇടപെടലും. സാങ്കേതികമായും മാര്‍ട്ടിനയുടെ മികവ് ഗുണംചെയ്തു. സാങ്കേതികത്തികവിലും പ്രതിഭയിലും അവര്‍ മുന്നിലാണ്. ഒരു ടീമെന്ന നിലയിലെ കെമിസ്ട്രികൂടി ഈ വിജയത്തിനു പിന്നിലുണ്ട്’ -പേസ് പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.