ന്യൂയോര്‍ക്: ഇരട്ടിമധുരം എന്ന പ്രതീക്ഷ നല്‍കി യു.എസ് ഓപണ്‍ വനിത, മിക്സഡ് ഡബ്ള്‍സ് ഫൈനലുകളില്‍ ഇന്ത്യന്‍ സാന്നിധ്യം. ഇന്ത്യയുടെ മുന്‍നിര താരങ്ങളായ സാനിയ മിര്‍സയും ലിയാണ്ടര്‍ പേസും സ്വിസ് താരം മാര്‍ട്ടിന ഹിംഗിസിനൊപ്പമാണ് യഥാക്രമം വനിത, മിക്സഡ് ഡബ്ള്‍സുകളില്‍ ഫൈനല്‍ പോരിന് യോഗ്യത നേടിയത്. അനായാസ ജയവുമായാണ് ലോക ഒന്നാം നമ്പര്‍ ജോടിയായ സാനിയയും ഹിംഗിസും സെമി കടന്നത്. ഇറ്റാലിയന്‍ സഖ്യമായ സാറ ഇറാനിയും ഫ്ളാവിയ പെന്നേറ്റയും 6^4, 6^1ന് അവര്‍ക്ക് മുന്നില്‍ മുട്ടുമടക്കി. ഫൈനലില്‍ ആസ്ട്രേലിയയുടെ കാസി ഡെല്ലാക്വ^കസാഖ്സ്താന്‍െറ യരോസ്ളാവ ഷ്വെഡോവ സഖ്യത്തെയാണ് ഇന്തോ-സ്വിസ് കൂട്ടുകെട്ട് നേരിടുക.
ഇന്ത്യന്‍താരം രോഹന്‍ ബൊപ്പണ്ണയും ചൈനീസ് തായ്പേയിയുടെ യങ് ജന്‍ ചാനും ഉള്‍പ്പെട്ട സഖ്യത്തെ സെമിയില്‍ തോല്‍പിച്ചാണ് നാലാം സീഡ് ജോടിയായ പേസും ഹിംഗിസും ഫൈനലിലത്തെിയത്. സ്കോര്‍: 6^2, 7^5. യു.എസിന്‍െറ ബെതാനി മറ്റെക് സാന്‍ഡ്സ്-സാം ക്വറെ സഖ്യമാണ് ഫൈനല്‍ എതിരാളി. പുരുഷ ഡബ്ള്‍സിലും ബൊപ്പണ്ണക്ക് നിരാശയുടെ ദിനമായിരുന്നു. ക്വാര്‍ട്ടറില്‍ ഡൊമിനിക് ഇന്‍ഗ്ലോട്ട്^റോബര്‍ട്ട് ലിന്‍ഡ്സെറ്റ് സഖ്യത്തോട് 7^6(7^2), 6^3ന് തോറ്റ് ബൊപ്പണ്ണയുംകൂട്ടുകാരന്‍ ഫ്ളോറിന്‍ മെര്‍ജിയയും പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.