ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസും സാനിയ മിര്‍സയും വീണ്ടുമൊരു ഗ്രാന്‍ഡ് സ്ളാം കിരീട നേട്ടത്തിനരികെ. മാര്‍ട്ടിന ഹിംഗിസിനൊപ്പം ചേര്‍ന്നായിരുന്നു ഇരു താരങ്ങളും കിരീടനേട്ടത്തിനരികെ എത്തിയത്. മിക്സഡ് ഡബിള്‍സ് ഫൈനലിലും വനിതാ ഡബിള്‍സിലുമാണ് ഹിംഗിസിനൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലെത്തിയത്.
വ്യാഴാഴ്ച നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇറ്റാലിയന്‍ ജോഡികളായ സാറ എര്‍റാനി^ഫ്ളാവിയ പെനെറ്റ സഖ്യത്തെയാണ് സാനിയ^ഹിംഗിസ് സഖ്യം തോല്‍പിച്ചത്. സ്കോര്‍: 6^4, 6^1. ഒരു മണിക്കൂറും 17 മിനിറ്റുമാണ് പോരാട്ടം നീണ്ടുനിന്നത്. ആദ്യ സെറ്റില്‍ സാനിയ സഖ്യം കുറച്ച് പരീക്ഷണം നേരിട്ടെങ്കിലും രണ്ട് സെറ്റും നേരിട്ട് നേടി മത്സരം ജയിക്കുകയായിരുന്നു. ഫൈനലില്‍ എത്തിയതോടെ ഇന്ത്യന്‍ താരത്തിന്‍െറ ഗ്രാന്‍ഡ് സ്ളാം പ്രതീക്ഷകള്‍ സജീവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.