ന്യൂയോര്‍ക്: ഇത്തിരി കടുത്ത പോരാട്ടം നേരിട്ടെങ്കിലും സ്വിറ്റ്സര്‍ലന്‍ഡ് മാസ്റ്റര്‍ റോജര്‍ ഫെഡററുടെ യു.എസ് ഓപണ്‍ കുതിപ്പിന് മാറ്റമില്ല. പ്രീ ക്വാര്‍ട്ടറില്‍ നേരിട്ടുള്ള സെറ്റുകളില്‍ അമേരിക്കന്‍ താരം ജോണ്‍ ഇസ്നറെ തകര്‍ത്ത ലോക രണ്ടാം നമ്പര്‍ താരം ക്വാര്‍ട്ടറിലേക്ക് പറന്നു. ആദ്യ രണ്ട് സെറ്റുകളും ടൈബ്രേക്കറില്‍ തീരുമാനിക്കപ്പെട്ടപ്പോള്‍ 7^6(7^0), 7^6(8^6), 7^5ന് മത്സരം ഫെഡററുടെ പേരിലായി. നാലു സെറ്റ് മത്സരം അതിജീവിച്ച് ഫെഡററിന്‍െറ നാട്ടുകാരന്‍ സ്റ്റാനിസ്ളാവ് വാവ്റിങ്കയും അവസാന എട്ടിലൊരാളായി. യു.എസിന്‍െറ തന്നെ താരമായ ഡൊണാള്‍ഡ് യങ്ങാണ് ഫ്രഞ്ച് ഓപണ്‍ ചാമ്പ്യന് മുന്നില്‍ വീണത്. സ്കോര്‍: 6^4, 1^6, 6^3, 6^4.
എട്ടാം ദിനത്തിലെ ഏറ്റവും വലിയ ചര്‍ച്ചയായ മത്സരത്തില്‍ മുന്‍ ചാമ്പ്യനും മൂന്നാം സീഡുമായ ആന്‍ഡി മറെ അട്ടിമറിക്കിരയായി. ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്സനാണ് യു.എസ് ഓപണില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ മറെയുടെ ഏറ്റവും നേരത്തെയുള്ള പുറത്താകലിന് വഴിയൊരുക്കി കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ളാം ക്വാര്‍ട്ടര്‍ ബെര്‍ത്ത് സ്വന്തമാക്കിയത്. നാലു മണിക്കൂറും 18 മിനിറ്റും നീണ്ട പോരാട്ടത്തില്‍ 7^6(7^5), 6^3, 6^7(2^7), 7^6(7^0) സ്കോറിന് ആന്‍ഡേഴ്സണ്‍ ജയം നേടി. ആറാം സീഡ് തോമസ് ബെര്‍ഡിച്ചിനെ മറിച്ചിട്ട് ഫ്രഞ്ചുകാരന്‍ റിച്ചാര്‍ഡ് ഗാസ്ഗ്വയും ക്വാര്‍ട്ടറിലത്തെി. 6^2, 3^6, 4^6, 1^6നായിരുന്നു ചെക് താരത്തിനെതിരെ 12ാം സീഡ് ഗാസ്ഗ്വയുടെ ജയം. റോജര്‍ ഫെഡററാണ് ഗാസ്ഗ്വയെ ക്വാര്‍ട്ടറില്‍ കാത്തിരിക്കുന്നത്. കെവിന്‍ ആന്‍ഡേഴ്സണിനെ വാവ്റിങ്കയും നേരിടും.
വനിത സിംഗ്ള്‍സില്‍ രണ്ടാം സീഡ് റുമേനിയന്‍ താരം സിമോണ ഹാലെപ്പും അഞ്ചാം സീഡ് പെട്ര ക്വിറ്റോവയും സുരക്ഷിതമായി ക്വാര്‍ട്ടറിലത്തെി. ജര്‍മനിയുടെ 24ാം സീഡ് സബീന്‍ ലിസികിക്കെതിരെ പിന്നില്‍നിന്ന് പൊരുതിക്കയറിയ ഹാലെപ് 6^7(6^8), 7^5, 6^2ന് പ്രീ ക്വാര്‍ട്ടര്‍ തന്‍േറതാക്കി. അട്ടിമറികളിലൂടെ ശ്രദ്ധേയയായ ബ്രിട്ടീഷ് താരം ജോഹന്ന കോന്‍റയുടെ പ്രയാണത്തിനാണ് ക്വിറ്റോവ അവസാനം കുറിച്ചത്. ചെക് താരം 7^5, 6^3ന് അനായാസം ജയിച്ചുകയറി. അതേസമയം, 20ാം സീഡ് ആസ്ട്രേലിയന്‍ താരം സാമന്ത സ്റ്റോസറിനെ അട്ടിമറിച്ച് ഫ്ളാവിയ പെന്നേറ്റ മുന്നേറി. 6^4, 6^4നായിരുന്നു ഇറ്റാലിയന്‍ താരത്തിന്‍െറ ജയം. യു.എസിന്‍െറ സീഡ് ചെയ്യപ്പെടാത്ത വര്‍വര ലെപ്ചെങ്കോയെ 6^3, 6^4ന് തോല്‍പിച്ച ബെലറൂസ് താരം വിക്ടോറിയ അസരങ്കയും ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. ക്വിറ്റോവ പെന്നേറ്റയെ നേരിടും. ഹാലെപ്പും അസരങ്കയും നാലാം ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.
മിക്സഡ് ഡബ്ള്‍സ് സെമിയില്‍ പേസ്^ബൊപ്പണ്ണ പോര് മിക്സഡ് ഡബ്ള്‍സ് സെമിയില്‍ ഇന്ത്യന്‍ താരങ്ങളുടെ പോരിന് കളമൊരുക്കി പേസ്, ബൊപ്പണ്ണ സഖ്യങ്ങള്‍ ക്വാര്‍ട്ടറില്‍നിന്ന് മുന്നേറി. ലിയാണ്ടര്‍ പേസും മാര്‍ട്ടിന ഹിംഗിസും ചേര്‍ന്ന നാലാം സീഡ് സഖ്യം ക്വാര്‍ട്ടറില്‍ എതിരാളികള്‍ പിന്മാറിയതിനെ തുടര്‍ന്നാണ് സെമിയിലത്തെിയത്. റുമേനിയയുടെ സിമോണ ഹാലെപ്^ഹൊറിയ തെക്വ സഖ്യമാണ് ക്വാര്‍ട്ടറില്‍നിന്ന് പിന്മാറിയത്. ചൈനീസ് തായ്പേയ്യുടെ യങ് ചാനിനൊപ്പം ചേര്‍ന്നാണ് രോഹന്‍ ബൊപ്പണ്ണ ജയം നേടി മുന്നേറിയത്. ചൈനീസ് തായ്പേയ്^ ഫിന്‍ലാന്‍ഡ് സഖ്യമായ സു വെയ് സി^ഹെന്‍റി കൊന്‍റിനെന്‍ 6^7(7^9), 7^5, 11^13ന് മുട്ടുമടക്കി. ബൊപ്പണ്ണ^ ഫ്ളോറിന്‍ മെര്‍ജിയ ജോടി പുരുഷ ഡബ്ള്‍സില്‍ ക്വാര്‍ട്ടറിലത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.