?????? ????????

യു.എസ് ഓപണില്‍ സഹോദരിമാര്‍ പോരിനിറങ്ങുന്നു

ന്യൂയോര്‍ക്ക്: യു. എസ് ഓപണ്‍ ടെന്നീസിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍ സഹോദരിമാരായ സെറീന വില്യംസും വീനസ് വില്യംസും ഏറ്റുമുട്ടും. ഞായറാഴ്ച നടന്ന നാലാം റൗണ്ട് പോരാട്ടങ്ങളില്‍ സെറീന വില്യംസ് മാഡിസണ്‍സ് കീയ്സിനെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പിച്ചതോടെയാണ് സഹോദരിമാര്‍ തമ്മിലുള്ള പോരിന് കളമൊരുങ്ങിയത്. സ്കോര്‍ 6^3, 6^3. എസ്തോണിയയുടെ ആനെറ്റ് കോണ്‍ടവിറ്റിനെ 6^2, 6^1 എന്ന സ്കോറില്‍ വീനസ് വില്യംസ് നേരത്തെ പരാജയപ്പെടുത്തിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.