പ്രീക്വാര്‍ട്ടര്‍ ബര്‍ത്തില്‍ ഫെഡറര്‍

ന്യൂയോര്‍ക്: റോജര്‍ ഫെഡററുടെ അനായാസക്കുതിപ്പിന് മൂന്നാം റൗണ്ടിലും വെല്ലുവിളിയുണ്ടായില്ല. 6^3, 6^4, 6^4ന് ജര്‍മന്‍കാരന്‍ ഫിലിപ് കോല്‍ഷ്രൈബറിനെ തകര്‍ത്തെറിഞ്ഞ് സ്വിസ് മാസ്റ്റര്‍ യു.എസ് ഓപണ്‍ പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ചു. തുടര്‍ച്ചയായ 15ാം വര്‍ഷമാണ് ഫ്ളഷിങ് മെഡോയില്‍ നാലാം റൗണ്ടിലത്തെുന്നത്. അമേരിക്കന്‍താരം ജോണ്‍ ഇസ്നറാണ് അടുത്ത റൗണ്ടില്‍ ഫെഡററുടെ എതിരാളി. ചെക് താരം യിരി വെസെലിയെ 6^3, 6^4ന് മറികടന്നാണ് ഇസ്നര്‍ അവസാന പതിനാറിലത്തെിയത്.
ബ്രിട്ടീഷ് താരം ആന്‍ഡി മറെക്കും അനായാസമായിരുന്നു മൂന്നാം റൗണ്ട് ജയം. ബ്രസീലിന്‍െറ തോമസ് ബെലൂചി 6^3, 6^2, 7^5ന് മറെക്ക് മുന്നില്‍ വീണു. ബെല്‍ജിയത്തിന്‍െറ റൂബെന്‍ ബെമെല്‍മന്‍സിനെ തോല്‍പിച്ച്, ഫ്രഞ്ച് ഓപണ്‍ ചാമ്പ്യന്‍ സ്റ്റാനിസ്ളാവ് വാവ്റിങ്കയും പ്രീക്വാര്‍ട്ടറിലത്തെി. സ്കോര്‍: 6^3, 7^6 (7^5), 6^4.

ആസ്ട്രേലിയയുടെ ബെര്‍ണാര്‍ഡ് ടോമികിനെ 6^4, 6^3, 6^1ന് തോല്‍പിച്ച് ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്ഗ്വയും നാലാം റൗണ്ടില്‍ ഇടംപിടിച്ചു. ആറാം സീഡ് തോമസ് ബെര്‍ഡിച്ച്  സ്പാനിഷ് താരം ഗല്ളെര്‍മോ ലോപസിനെ 6^7(2^7), 7^6(9^7), 6^3, 6^3ന് തോല്‍പിച്ചു. അതേസമയം, 22ാം സീഡ് സെര്‍ബിയന്‍ താരം വിക്ടര്‍ ട്രോയിക്കിയെ യു.എസിന്‍െറ ഡൊണാള്‍ഡ് യങ് അട്ടിമറിച്ചു. സീഡ് ചെയ്യപ്പെടാത്ത താരം അഞ്ചു സെറ്റ് പോരാട്ടത്തില്‍ പിന്നില്‍നിന്നതിനുശേഷം ആക്രമിച്ചുകയറി 6^4, 6^0, 6^7(3^7), 2^6, 4^6നാണ് മൂന്നാം റൗണ്ട് ജയിച്ചത്.
വനിതകളില്‍ രണ്ടാം സീഡ് സിമോണ ഹാലെപും അഞ്ചാം സീഡ് പെട്ര ക്വിറ്റോവയും നാലാം റൗണ്ടിലത്തെി. യു.എസിന്‍െറ സാം റോജേഴ്സാണ് റുമേനിയക്കാരിയായ സിമോണക്ക് മുന്നില്‍ മൂന്നാം റൗണ്ടില്‍ കീഴടങ്ങിയത്. സ്കോര്‍: 6^2, 6^3. ചെക് താരം ക്വിറ്റോവയോട് സ്ലോവാക്യന്‍ താരം അന്ന ഷ്മിഡ്ലോവ 6^2, 6^1ന് അടിയറവ് പറഞ്ഞു.
ബ്രിട്ടന്‍െറ 11ാം സീഡ് എയ്ഞ്ചലിക് കെര്‍ബെറിനെ മൂന്നു സെറ്റ് പോരാട്ടത്തില്‍ 7^5, 2^6, 6^4ന് 20ാം സീഡ് ബെലറൂസ് താരം വിക്ടോറിയ അസരങ്കയും പറഞ്ഞയച്ചു. ബ്രിട്ടന്‍െറ ജോഹന്ന കോന്‍റ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അട്ടിമറി നടത്തി. രണ്ടാം റൗണ്ടില്‍ ഗര്‍ബിന്‍ മുഗുരുസയെ പറഞ്ഞുവിട്ട താരം, മൂന്നാം റൗണ്ടില്‍ 18ാം സീഡ് ജര്‍മന്‍ താരം ആന്‍ഡ്രിയ പെറ്റ്കോവിനെയാണ് പുറത്താക്കിയത്. സ്കോര്‍: 7^6(7^2), 6^3.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.