ഫെഡററും നദാലും സെമിയില്‍


ബേസല്‍: ഒരു ക്ളാസിക് ഫൈനല്‍ എന്ന സ്വപ്നം ആരാധകരെ കാണിച്ചുകൊണ്ട്  സ്വിസ് ഇന്‍ഡോര്‍സ് ബേസല്‍ ഓപണില്‍ റോജര്‍ ഫെഡററും റാഫേല്‍ നദാലും സെമിയിലത്തെി. ക്വാര്‍ട്ടറില്‍ ബെല്‍ജിയംകാരന്‍ ഡേവിസ് ഗോഫിനെ 6-3, 3-6, 6-1ന് തോല്‍പിച്ചാണ് സ്വിസ് ചാമ്പ്യന്‍ ഫെഡറര്‍ അവസാന നാലിലത്തെിയത്.
ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെതിരെ ഒരു സെറ്റിന് പിന്നില്‍ നിന്നതിനുശേഷം തിരിച്ചടിച്ചാണ് നദാല്‍ ജയം പിടിച്ചത്. സ്കോര്‍: 4-6, 6-3, 6-3. സെമിയില്‍ ഫെഡറര്‍ അമേരിക്കന്‍ താരം ജാക് സോകിനെയും നദാല്‍ ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്ഗ്വയെയും നേരിടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.