ബേസല്‍ ഓപണ്‍: വാവ്റിങ്ക വീണു; നദാല്‍ ക്വാര്‍ട്ടറില്‍

ബേസല്‍: സ്വന്തം മണ്ണിലെ ടൂര്‍ണമെന്‍റായ സ്വിസ് ഇന്‍ഡോര്‍സില്‍ ഗതിപിടിക്കാത്ത ചരിത്രം സ്റ്റാനിസ്ളാവ് വാവ്റിങ്ക ആവര്‍ത്തിച്ചു. എട്ടാംതവണയും ഒന്നാം റൗണ്ടില്‍ പുറത്താകുകയെന്ന നാണക്കേടുമായി നിലവിലെ ഫ്രഞ്ച് ഓപണ്‍ ചാമ്പ്യന്‍ തലകുനിച്ച് മടങ്ങി.  ഇവോ കാര്‍ലോവിച്ചിന് മുന്നില്‍ 3-6, 7-6 (7-2), 6-4 സ്കോറിനാണ് രണ്ടാം സീഡായ സ്വിസ്താരം വീണത്. രണ്ടാം റൗണ്ടില്‍ റാഫേല്‍ നദാല്‍ ബള്‍ഗേറിയന്‍താരം ഗ്രിഗര്‍ ദിമിത്രോവിനെ പറഞ്ഞയച്ച് ക്വാര്‍ട്ടറിലേക്ക് മുന്നേറി. സ്കോര്‍: 6-4, 4-6, 6-3.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.