ഷാങ്ഹായ്: മുന്‍ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാലിനെ അട്ടിമറിച്ച് ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോംഗ ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടന്നു. ആവേശപ്പോരാട്ടത്തില്‍ 6-4, 0-6, 7-5 സ്കോറിനായിരുന്നു സോംഗയുടെ ജയം. ആദ്യ സെറ്റ് പിടിച്ചെങ്കിലും രണ്ടാം സെറ്റില്‍ തരിപ്പണമായി കീഴങ്ങിയ ഫ്രഞ്ച് താരം അസാമാന്യ തിരിച്ചുവരവുമായാണ് മത്സരം സ്വന്തമാക്കിയത്.
മൂന്നാം സെറ്റില്‍ ഏകാഗ്രത നഷ്ടമായ നദാലില്‍നിന്നും അവസാന പോയന്‍റുകളില്‍ പിഴവുകള്‍ ആവര്‍ത്തിച്ചപ്പോള്‍ സോംഗ അവസരം മുതലെടുത്തു. ഷാങ്ഹായ് മാസ്റ്റേഴ്സില്‍ ഫ്രഞ്ചു താരത്തിന്‍െറ ആദ്യ ഫൈനലാണിത്. അതേസമയം, ബെയ്ജിങ് മാസ്റ്റേഴ്സില്‍ ഫൈനലിലത്തെിയ നദാലിന് ഒരാഴ്ചക്കിടെ രണ്ടാം ഫൈനലെന്ന മോഹമാണ് തലനാരിഴ വ്യത്യാസത്തില്‍ പൊലിഞ്ഞത്. നൊവാക് ദ്യോകോവിച്-ആന്‍ഡി മറെ രണ്ടാം സെമിയിലെ വിജയികളാവും ഇന്ന് നടക്കുന്ന ഫൈനലില്‍ സോംഗയുടെ എതിരാളികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.