റാങ്കിങ്ങില്‍ ദ്യോകോവിച് ഒന്നാമത്; ആന്‍ഡി മുറെക്കു മുന്നേറ്റം

ലണ്ടന്‍: ടെന്നീസ് റാങ്കിംഗില്‍ ബ്രിട്ടന്‍െറ ആന്‍ഡി മുറെക്ക് മുന്നേറ്റം. റോജര്‍ ഫെഡററെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളി മുറെ രണ്ടാം സ്ഥാനത്തത്തെി. ചൈന ഓപ്പണ്‍ കിരീടം നേടിയ നൊവാക് ദ്യോകോവിചാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ളത്. സ്വിറ്റ്സര്‍ലന്‍ഡ് താരം സ്റ്റാനിസ്ളാസ് വാവ്റിങ്ക നാലാം സ്ഥാനത്തും ചെക് റിപ്പബ്ളിക്കിന്‍െറ തോമസ് ബെര്‍ഡിച്ച് അഞ്ചാമതുമത്തെി. അതേസമയം മുന്‍ ലോക ഒന്നാംനമ്പര്‍ താരം സ്പെയിനിന്‍െറ റാഫേല്‍ നദാല്‍ ഏഴാം സ്ഥാനത്തായി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.