ചൈന ഓപണ്‍: നദാല്‍-ദ്യോകോവിച് ഫൈനല്‍

ബെയ്ജിങ്: ചൈന ഓപണ്‍ പുരുഷ സിംഗ്ള്‍സില്‍ ലോക ടെന്നിസ് അതികായന്മാരുടെ കിരീടപ്പോരാട്ടം. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ നൊവാക് ദ്യോകോവിച്ചും മുന്‍ ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാലും ഫൈനലില്‍ ഏറ്റുമുട്ടും. സെമിയില്‍ ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിനിയെ 7^5, 6^3ന് തറപറ്റിച്ചാണ് നദാല്‍ മുന്നേറിയത്.
രണ്ടാം സെമിയില്‍ സ്പാനിഷ് താരം ഡേവിഡ് ഫെററിനെ 6^2, 6^3ന് തോല്‍പിച്ചാണ് സെര്‍ബിയന്‍ താരം ദ്യോകോവിച് ഫൈനലിലത്തെിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.