ചൈന ഓപണ്‍ കിരീടം സാനിയ-ഹിംഗിസ് സഖ്യത്തിന്

ബീജിങ്: വനിതാ ഡബിള്‍സ് ടെന്നിസില്‍ സാനിയ മിര്‍സ^മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്‍െറ ജൈത്രയാത്ര തുടരുന്നു. ചൈന ഓപണ്‍ ടെന്നിസിലാണ് സാനിയ സഖ്യത്തിന്‍െറ ഏറ്റവും ഒടുവിലത്തെ കിരീടനേട്ടം. സീസണിലെ എട്ടാം കിരീടവും തുടര്‍ച്ചയായുള്ള നാലാം കിരീടവുമാണ് ശനിയാഴ്ച സഖ്യം സ്വന്തമാക്കിയത്.

തായ്പെയിയുടെ ആറാം സീഡ് ജോഡിയായ ഹാവോ ചിങ് ചാന്‍^യുങ് ജാന്‍ ചാന്‍ സഖ്യത്തെയാണ് ടോപ് സീഡായ സാനിയ^ഹിംഗിസ് സഖ്യം തോല്‍പ്പിച്ചത്. സ്കോര്‍: 6^7 (9), 6^1, 10^8. ഒരു മണിക്കൂറും 40 മിനിറ്റുമാണ് പോരാട്ടം നീണ്ടുനിന്നത്.

ഏറെ വാശിയേറിയ പോരാട്ടമാണ് ബീജിങ്ങില്‍ നടന്നത്. മാച്ച് ടൈബ്രേക്കറില്‍ സാനിയ മിര്‍സയുടെ മികച്ച ഷോട്ടുകളാണ് ഇന്തോ^സ്വിസ് ജോഡിയെ എട്ടാം കിരീട നേട്ടത്തിന് സഹായിച്ചത്. ഇതിനുമുമ്പ് വിംബിള്‍ഡണ്‍, യു.എസ് ഓപണ്‍, ഇന്ത്യന്‍ വെല്‍സ്, മിയാമി ഓപണ്‍, ഗ്വാങ്ഷു, വുഹാന്‍ എന്നീ ടൂര്‍ണമെന്‍റിലാണ് ഈ സഖ്യം കിരീടം  നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.