ചൈന ഓപണ്‍: സാനിയ-മാര്‍ട്ടിന സഖ്യം ഫൈനലില്‍

ബെയ്ജിങ്:  ചൈന ഓപണ്‍ വനിത ഡബ്ള്‍സില്‍ അനായാസ ജയവുമായി ഇന്തോ^സ്വിസ് ജോടി സാനിയ മിര്‍സയും മാര്‍ട്ടിന ഹിംഗിസും ഫൈനലിലേക്ക് കുതിച്ചു. ആതിഥേയ താരങ്ങളായ ചെന്‍ ലിയാങ്^യഫാന്‍ വാങ് സഖ്യത്തെ 6^2, 6^3നാണ് സാനിയ^മാര്‍ട്ടിന സഖ്യം തോല്‍പിച്ചത്. ചൈനീസ് തായ്പേയ്യുടെ യങ് ജന്‍ ചാന്‍^ ഹാവോ ചിങ് ചാന്‍ സഖ്യമാണ് ഫൈനലില്‍ എതിരാളി.

പുരുഷ സിംഗ്ള്‍സില്‍, ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ചും സ്പാനിഷ് താരം റാഫേല്‍ നദാലും സെമിയിലത്തെി. അമേരിക്കയുടെ ജോണ്‍ ഇസ്നറിനെ 6^2, 6^2ന് ക്വാര്‍ട്ടറില്‍ തോല്‍പിച്ചാണ് ദ്യോകോവിച് മുന്നേറിയത്. മറ്റൊരു അമേരിക്കന്‍ താരമായ ജാക് സോക്കിനെ 3^6, 6^4, 6^3 ന് നദാല്‍ തോല്‍പിച്ചു. വനിത സിംഗ്ള്‍സില്‍ സ്പാനിഷ് താരം ഗര്‍ബീന്‍ മുഗുരുസ, സെര്‍ബിയന്‍ താരം അന ഇവാനോവിച്, പോളിഷ് താരം അഗ്നിയേസ്ക റഡ്വാന്‍സ്ക എന്നിവര്‍ സെമിയിലത്തെി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.