ബെയ്ജിങ്: സ്പാനിഷ് താരം റാഫേല്‍ നദാലിന് ചൈന ഓപണ്‍ എ.ടി.പി ടൂര്‍ണമെന്‍റിന്‍െറ രണ്ടാം റൗണ്ടില്‍ ജയം. കനേഡിയന്‍താരം വസെക് പോസ്പിസിലിനെ 7^6 (7^3), 6^4ന് തകര്‍ത്താണ് നദാല്‍ മൂന്നാം റൗണ്ടിലത്തെിയത്. മറ്റൊരു സ്പാനിഷ്താരമായ ഡേവിഡ് ഫെററും മൂന്നാം റൗണ്ടിലത്തെി. ചെക് താരം ലൂകാസ് റൊസോളിനെ 7^6 (7^5), 6^2നാണ് ഫെറര്‍ മറികടന്നത്. ഒന്നാം റൗണ്ടില്‍ ഫ്രഞ്ചുകാരന്‍ ജോ വില്‍ഫ്രഡ് സോംഗയെ അട്ടിമറിച്ചത്തെിയ ഓസ്ട്രിയന്‍താരം ആന്ദ്രിയാസ് ഹെയ്ദര്‍-മൗററിനെ തോല്‍പിച്ച് അമേരിക്കയുടെ ജാക് സോക്കും മൂന്നാം റൗണ്ടിലത്തെി. സ്കോര്‍: 6^3, 6^1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.