നദാലിന് സൂപ്പര്‍ കോച്ചിനെ തേടി അമ്മാവന്‍

ബെയ്ജിങ്: വളര്‍ത്തിവലുതാക്കി, കളിപഠിപ്പിച്ചു, 14 ഗ്രാന്‍ഡ്സ്ളാം കിരീടങ്ങളില്‍ ജേതാവാക്കുകയും ചെയ്തു. ഇപ്പോള്‍ പരിക്കും ഫോമില്ലായ്മയും വേട്ടയാടുമ്പോള്‍ റാഫേല്‍ നദാലിന് ‘സൂപ്പര്‍ കോച്ചിനെ’ തേടുകയാണ് ഗുരുവായ അമ്മാവന്‍ ടോണി നദാല്‍. റോജര്‍ ഫെഡറര്‍, നൊവാക് ദ്യോകോവിച്, ആന്‍ഡി മറെ എന്നിവര്‍ക്കുമുന്നില്‍ ഇനി പിടിച്ചുനില്‍ക്കാന്‍ നദാലിന് ഒരു സൂപ്പര്‍ കോച്ചിന്‍െറ ആവശ്യമുണ്ടെന്ന് വ്യക്തമാക്കിയത് ആജീവനാന്ത പരിശീലകനായ ടോണി നദാല്‍തന്നെ. അടുത്ത സീസണില്‍ നദാലിന്‍െറ തിരിച്ചുവരവ് മുന്നില്‍കണ്ടാണ് ലോകത്തെ മുന്‍നിര പരിശീലകരെ തേടുന്നത്. സൂപ്പര്‍ കോച്ചിന് വാതില്‍ തുറന്നിട്ടിരിക്കുകയാണ്. ഈ സീസണില്‍ തിരിച്ചടിയേറ്റുവെന്നത് ശരിയാണ്. പക്ഷേ, അദ്ദേഹം തിരിച്ചുവരും.’ - ടോണി നദാല്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.