ചൈന ഓപണില്‍ ദ്യോകോവിച്ചിന് 25ാം ജയം

ബെയ്ജിങ്: ചൈന ഓപണിലെ ജയങ്ങളുടെ കുതിപ്പില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ചിന് പുതിയ നാഴികക്കല്ല്. ആദ്യ റൗണ്ടില്‍ ഇറ്റാലിയന്‍ താരം സിമോണ്‍ ബൊലെല്ലിയെ 6-1, 6-1ന് തോല്‍പിച്ച സെര്‍ബിയന്‍ താരം ചൈനയിലെ വിജയക്കണക്ക് 25-0 എന്ന നിലയിലേക്കുയര്‍ത്തി. ഇതുവരെ ഇവിടെ അഞ്ചു തവണ ചാമ്പ്യനായ ദ്യോകോവിച്ചിന്‍െറ കുതിപ്പ് 2009ലാണ് തുടങ്ങിയത്. ഇടക്ക് 2011ലെ ടൂര്‍ണമെന്‍റില്‍ പങ്കെടുത്തില്ല എന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ അഞ്ചു വര്‍ഷത്തെ പ്രകടനത്തില്‍ ആകെ 51 സെറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് ദ്യോകോവിച്ചിന് നഷ്ടമായത്. ഇത്തവണ, സിംഗ്ള്‍സ് കൂടാതെ പുരുഷ ഡബ്ള്‍സില്‍ ഇളയ സഹോദരന്‍ ദ്യോര്‍ദെക്കൊപ്പം നൊവാക് ദ്യോകോവിച് കളിക്കുന്നുണ്ട്. ഒരു എ.ടി.പി ടൂര്‍ണമെന്‍റില്‍ ആദ്യമായാണ് താരം ഡബ്ള്‍സ് കളിക്കുന്നത്. റാഫേല്‍ നദാലും സിംഗ്ള്‍സ് രണ്ടാം റൗണ്ടിലത്തെി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.