വുഹാന്‍ ഓപണ്‍ : സാനിയയും മാര്‍ട്ടിനയും ഡബ്ള്‍സ് ജേതാക്കള്‍

വുഹാന്‍: സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം സ്വപ്നക്കുതിപ്പ് തുടരുന്നു. വുഹാന്‍ ഓപണ്‍ ഡബ്ള്‍സില്‍ ഇന്തോ-സ്വിസ് ജോടി തങ്ങളുടെ ഏഴാം കിരീടമുയര്‍ത്തി. റുമേനിയയുടെ ഇറിന കമേലിയ ബെഗു-മോണിക നികുലെസ്കു ജോടിയെ 6-2, 6-3നാണ് സാനിയ-മാര്‍ട്ടിന സഖ്യം ഫൈനലില്‍ തകര്‍ത്തത്. ഇന്ത്യന്‍ വെല്‍സ്, മിയാമി, ചാള്‍സ്ടണ്‍, വിംബ്ള്‍ഡണ്‍, യു.എസ് ഓപണ്‍, ഗ്വാങ്ചോ എന്നിവയാണ് സാനിയയും മാര്‍ട്ടിനയും ചേര്‍ന്ന് നേടിയ മറ്റു കിരീടങ്ങള്‍.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.