വുഹാന്‍: നിലവിലെ ചാമ്പ്യന്‍ പെട്ര ക്വിറ്റോവയും മുന്‍ ലോക ഒന്നാം നമ്പര്‍ അന ഇവാനോവിച്ചും ടോപ് സീഡ് സിമോണ ഹാലെപും വുഹാന്‍ ഓപണ്‍ മൂന്നാം റൗണ്ടില്‍ അട്ടിമറിക്കിരയായി. തകര്‍പ്പന്‍ തിരിച്ചുവരവിലൂടെ ബ്രിട്ടീഷ് താരം ജോഹന്ന കോന്‍റയാണ് ലോക രണ്ടാം നമ്പര്‍ ഹാലെപിനെ തകര്‍ത്തത്. 6^3, 3^6, 7^5ന് മത്സരം നേടിയ കോന്‍റ, ക്വാര്‍ട്ടറില്‍ വീനസ് വില്യംസിനെ നേരിടും.
യു.എസ് ഓപണ്‍ ഫൈനലിസ്റ്റ് റോബര്‍ട്ട വിന്‍സിയാണ് പെട്ര ക്വിറ്റോവയെ മുട്ടുകുത്തിച്ചത്. 7^6(7^3), 6^2ന് ചെക് താരത്തിനെ വിന്‍സി കീഴടക്കി. സെര്‍ബിയന്‍ താരം അന ഇവാനോവിച്ചിനെ തോല്‍പിച്ച് ഗര്‍ബീന്‍ മുഗുരുസ മറ്റൊരു അട്ടിമറിതാരമായി. സ്കോര്‍: 4^6, 6^1, 6^0.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.