ഹാദിന്‍ ബാവ ഫൈനലില്‍

റായ്പുര്‍: മലയാളിയായ ഹാദിന്‍ ബാവ ഐ.ടി.എഫ് ഫ്യൂചര്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന്‍െറ ഫൈനലില്‍ കടന്നു. വെള്ളിയാഴ്ച നടന്ന സെമിയില്‍ ഒന്നാം സീഡ് ഇന്ത്യയുടെ തന്നെ മോഹിത് മയൂറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഹാദിന്‍ ചരിത്രം കുറിച്ചത്. സ്കോര്‍: 6-1, 6-3. മലപ്പുറം താനാളൂര്‍ സ്വദേശിയാണ് ഹാദിന്‍.
ഇതാദ്യമായാണ് ഒരു മലയാളി ഫ്യൂചര്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന്‍െറ കലാശക്കളിക്ക് അര്‍ഹത നേടുന്നത്. റാങ്കിങ്ങില്‍ 1516ാം സ്ഥാനത്താണ് ഹാദിന്‍. മയൂര്‍ 681ാം സ്ഥാനത്തും. ഹാദിന്‍െറ മികവില്‍ ഇത്തവണ ഇതാദ്യമായി ദേശീയ ഗെയിംസില്‍ കേരളം മെഡല്‍ നേടിയിരുന്നു. ഫൈനലില്‍ തായ്പേയ്യുടെ ജോ ചെന്‍ ഹ്യൂങ്ങാണ് കേരളത്തിന്‍െറ ഒന്നാം നമ്പര്‍ താരമായ ഹാദിന്‍െറ എതിരാളി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.