സ്റ്റുട്ട്ഗാര്‍ട്ട് ഓപണുമായി കരാര്‍; ഫെഡറര്‍ 2017 വരെയും കളിക്കും

ബര്‍ലിന്‍: സ്വിറ്റ്സര്‍ലന്‍ഡ് ടെന്നിസ് മാസ്റ്റര്‍ റോജര്‍ ഫെഡറര്‍ 2016 സീസണിനൊടുവില്‍ വിരമിക്കുമെന്ന് ആശങ്കപ്പെടുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. താരം 2017ലും കളിക്കും. അടുത്ത രണ്ടുവര്‍ഷത്തേക്ക് സ്്റ്റുട്ട്ഗാര്‍ട്ട് ഗ്രാസ് കോര്‍ട്ട് ടൂര്‍ണമെന്‍റില്‍ കളിക്കാനുള്ള കരാര്‍ ഫെഡറര്‍ ഒപ്പുവെച്ചതോടെയാണ് ഇതുറപ്പായത്. കളിമണ്‍ പ്രതല ടൂര്‍ണമെന്‍റായിരുന്ന സ്റ്റുട്ട്ഗാര്‍ട്ട് ഈ വര്‍ഷം പുല്‍കോര്‍ട്ടിലേക്ക് മാറ്റുകയായിരുന്നു. വിംബ്ള്‍ഡണിന് മുമ്പായിരിക്കും അടുത്തവര്‍ഷം മുതല്‍ ഈ എ.ടി.പി ഓപണ്‍ നടക്കുക. തന്‍െറ ഭാവി പദ്ധതികളെക്കുറിച്ച് കൂടുതല്‍ ഫെഡറര്‍ വെളിപ്പെടുത്തിയിരുന്നില്ല. വിംബ്ള്‍ഡണിലും റിയോ ഒളിമ്പിക്സിലുമല്ല ആസ്ട്രേലിയന്‍ ഓപണിലാണ് ഇനി തന്‍െറ ശ്രദ്ധയെന്നാണ് ഞായറാഴ്ച എ.ടി.പി വേള്‍ഡ് ടൂര്‍ ഫൈനല്‍സിനുശേഷം താരം പറഞ്ഞത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.