മറെയെ വീഴ്ത്തി നദാല്‍ സെമിയില്‍; വാവ്റിങ്കക്കും ജയം


ലണ്ടന്‍: എ.ടി.പി. വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്‍െറ റൗണ്ട് റോബിന്‍ ഘട്ടത്തില്‍ ആന്‍ഡി മറെക്കെതിരെ റാഫേല്‍ നദാലിന് ജയം. ഫോമില്ലായ്മയിലുഴറിയ മറെയെ, വീറോടെ പൊരുതിയ നദാല്‍ 6-4, 6-1 ന് തകര്‍ക്കുകയായിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിന്‍െറ സ്റ്റാനിസ്ളാവ് വാവ്റിങ്ക, ഡേവിഡ് ഫെററിനെ  7-5, 6-2 ന് തോല്‍പിച്ചതോടെ നദാല്‍ സെമിഫൈനലില്‍ സ്ഥാനമുറപ്പിച്ചു. രണ്ടു ജയങ്ങളുമായി ഗ്രൂപ്പില്‍ ഒന്നാമതാണ് നദാല്‍.  
വെള്ളിയാഴ്ച നടക്കുന്ന വാവ്റിങ്ക-മറെ പോരാട്ടം ഗ്രൂപ്പില്‍നിന്നുള്ള രണ്ടാം സെമിഫൈനലിസ്റ്റിനെ തീരുമാനിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.